കാഠ്മണ്ഡു: നേപ്പാളിലെ കോണ്‍ഗ്രസ് നേതാവ് സുശീല്‍ കൊയ്രാളയെ നേപ്പാള്‍ പ്രധാനമന്ത്രിയായി ഇന്നലെ ചേര്‍ന്ന പാര്‍ലമെന്ററി സമ്മേളനത്തില്തെരഞ്ഞെടുത്തു. സിപിഎന്‍ യുഎംഎല്‍ പിന്തുണയോടെയാണ് കൊയ്രാള പ്രധാനമന്ത്രിയാകുന്നത്. ഇതോടെ കഴിഞ്ഞവര്‍ഷം നടന്ന തെരഞ്ഞെടുപ്പ് മുതല്‍ രാജ്യത്ത് തുടരുന്നു കൊണ്ടിരുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമായി.
കഴിഞ്ഞ വര്‍ഷം നവംബര്‍ 19ന് നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്ന് രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയായിരുന്നു. നേപ്പാള്‍ കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഭരണസ്തംഭനം ഒഴിവാക്കിയത്. ഇതിനായി മുന്നോട്ട് വച്ച ആറു നിബന്ധനകള്‍ അടങ്ങുന്ന കരാറിെന്റ അടിസ്ഥാനത്തിലാണ് കൊയ്രളയെ പിന്തുണക്കാന്‍ സിപിഎന്‍ യുഎംഎല്‍ സഖ്യംതീരുമാനിച്ചത്.
ആധികാരപങ്കാളിത്തത്തെ സംബന്ധിച്ച് മാസങ്ങളോളം നടന്നു വന്ന ചര്‍ച്ചക്കൊടുവിലാണ് ഇരുപാര്‍ട്ടികളും തമ്മില്‍ ഒത്തുതീര്പ്പിലെത്തിച്ചേര്ന്നത്. നേപ്പാള്‍ കോണ്‍ഗ്രസ് പാര്‍ട്ടി വൈസ് പ്രസിഡന്റ് രാം ചന്ദ്ര പദോള്, സിപിഎന്‍യുഎംഎല്‍ നിയമസഭാകക്ഷി നേതാവ് കെ.പി. ശര്‍മ എന്നിവരുടെ പിന്തുണയോടെ സുശീല്‍ കൊയ്രാള പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുകയായിരുന്നു. ഒരു വര്‍ഷത്തിനകം പുതിയ ഭരണഘടനക്ക് രൂപം നല്‍കുക, ഈ ഭരണഘടനയുടെ അംഗീകാരത്തോടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്്, നിയമസഭാചെയര്മാന് എന്നീ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുക തുടങ്ങിയവയാണ് കരാറിലെ ആറ് പ്രധാന നിബന്ധനകളില്‍ ചിലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: