Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

തരംഗമായി മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2014, 12:05 am IST
inVicharam

പത്തുമണിക്കൂര്‍പോലും നരേന്ദ്രമോദിക്ക്‌ കേരളത്തില്‍ ചിലവഴിക്കേണ്ടിവന്നില്ല. വിവിധവിഭാഗം ജനങ്ങളെ കയ്യിലെടുത്തു. കേരളത്തിന്റെ ദുരവസ്ഥയ്‌ക്കറുതിവരുത്താന്‍ ഉപായങ്ങള്‍ നിരത്തി. രണ്ടുമഹാസമ്മേളനങ്ങളില്‍ പങ്കടുത്ത മോദി പ്രശ്നങ്ങളും അതിനുത്തരവാദികളാരെന്നും വിശദീകരിച്ചു. ഒരു മാറ്റം, അത്‌ കേന്ദ്രഭരണത്തില്‍ മാത്രമല്ല കേരളത്തിലും അനിവാര്യമാണെന്ന്‌ അടിവരയിട്ടു. മൂന്നാംമുന്നണിക്കായി മുറവിളികൂട്ടുന്നവരോടായി അത്‌ വേണ്ടത്‌ കേരളത്തിലാണെന്ന്‌ ഓര്‍മിപ്പിച്ചു.

കേരളത്തില്‍ ബിജെപി സംഘടിപ്പിച്ചതില്‍ വച്ച്‌ ഏറ്റവും വലിയ റാലിയാണ്‌ ശംഖുമുഖത്ത്‌ നടന്നത്‌. മാറ്റത്തിനുവേണ്ടിയുള്ള ആഹ്വാനമാണ്‌ മോദിയുടെ പ്രസംഗത്തിലാകെ മുഴങ്ങിയത്‌. ദൈവത്തിന്റെ സ്വന്തംനാട്ടില്‍ ദുരിതവും ദുഃഖവും വിളയുന്നതിലേക്കാണ്‌ അദ്ദേഹം വിരല്‍ ചൂണ്ടിയത്‌. തൊഴിലില്ലാത്ത യുവാക്കള്‍ അന്യസംസ്ഥാനങ്ങളിലും അന്യരാജ്യങ്ങളിലും പോകേണ്ടിവരുന്നതെന്തുകൊണ്ട്‌ എന്ന ചോദ്യത്തിന്‌ ഉത്തരം കേള്‍വിക്കാരില്‍ നിന്നുതന്നെ തേടുകയായിരുന്നു മോദി. ഇതിനുത്തരവാദി ബിജെപിയല്ല. കേരളം മാറിമാറി ഭരിച്ച കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരുമാണ്‌. കൃഷിയില്ല, വ്യവസായമില്ല, വൈദ്യുതിയില്ല. ഐടി മേഖലയും മുരടിച്ചു. കമ്മ്യൂണിസ്റ്റുപാര്‍ട്ടി ഓഫീസുകളില്‍ കമ്പ്യൂട്ടറുകള്‍ നിരനിരയായുണ്ട്‌. കമ്യൂണിസ്റ്റുകാര്‍ കമ്പ്യൂട്ടര്‍വല്‍ക്കരണത്തെ തടയാന്‍ ശ്രമിച്ചതാണ്‌ കേരളം ഐടി മേഖലയില്‍ പിന്നോട്ടടിച്ചത്‌. കേരളത്തിന്റെ പകുതി സ്ഥലംപോലും കൃഷിക്ക്‌ ഉപയോഗിക്കുന്നില്ല. രാജ്യമാകെയുള്ള സ്ഥിതിയും അതുതന്നെ.
വിനോദസഞ്ചാരമേഖലയിലും സ്ഥിതി മറിച്ചല്ല. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്‌ സഞ്ചാരികള്‍ ഒഴികി എത്തേണ്ടതാണ്‌. അതുണ്ടാകുന്നില്ല. പരമ്പരാഗതമായ ചികിത്സാ സമ്പ്രദായങ്ങളും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നില്ല. ഉപയോഗിച്ച്‌ ആരോഗ്യവിനോദ സഞ്ചാരവും ദരിദ്രമാക്കി. എല്ലാരംഗത്തും മുരടിപ്പാണ്‌ കേരളത്തില്‍. കാഴ്ചപ്പാടും ഇഛാശക്തിയുമില്ലാത്ത ഭരണത്തിന്റെ ദുരന്തമാണിത്‌.

കന്യാകുമാരിയിലേക്കുള്ള സന്ദര്‍ശകര്‍, ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകര്‍ കോടിക്കണക്കിനാണ്‌. അവര്‍ക്കുവേണ്ട സഹായവും സൗകര്യവും നല്‍കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ സംവിധാനത്തെ വിമര്‍ശിക്കാന്‍ മോദിക്ക്‌ അവകാശമുണ്ട്‌. രാജ്യത്തിന്റെ വിനോദസഞ്ചാരവികസനത്തിന്‌ ലോകമാസകലം ആയിരക്കണക്കിന്‌ കോടി രൂപ ചെലവാക്കുന്നു. മൂന്നുകോടി ജനങ്ങളുള്ള കേരളത്തില്‍ നാലുകോടി ശബരിമല തീര്‍ത്ഥാടകരെത്തുന്നു. ഈ തീര്‍ത്ഥാടന ഒരു നയാപൈസയുടെ ചെലവുപോലും കേന്ദ്രം നല്‍കുന്നില്ല. ജമ്മുകാശ്മീരിലെ വൈഷ്ണവദേവക്ഷേത്ര തീര്‍ത്ഥാടനത്തിന്‌ സര്‍ക്കാര്‍ സൗകര്യം നല്‍കുന്നു. തിരുപ്പതി തീര്‍ത്ഥാടനത്തിനും സര്‍ക്കാര്‍ സംവിധാനമുണ്ട്‌. ഹജ്ജ്‌ തീര്‍ഥാടനത്തിനും സര്‍ക്കാര്‍ സഹായമുണ്ട്‌. എന്നാല്‍ ശബരിമലയോട്‌ കടുത്ത അവഗണനയല്ലെ അനുഭവം.

ഇതൊക്കെ ചൂണ്ടിക്കാട്ടിയ മോദി കേരളത്തിലെ കേസുകളിലേക്കും വിരല്‍ ചൂണ്ടി. കെ.ടി.ജയകൃഷ്ണന്‍മാസ്റ്ററുടെ ദാരുണമായ കൊലപാതകം, മാറാട്‌ കൂട്ടക്കൊല, ഏറ്റവും ഒടുവിലിതാ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസും തമസ്ക്കരിക്കാന്‍ നോക്കുന്നതിലേക്കും തുടരന്വേഷണം തടയുന്നതിനും ഇരുമുന്നണികളുടെയും കള്ളക്കളികളിലേക്കും മോദി വിരല്‍ചൂണ്ടുകയുണ്ടായി. അത്‌ പറയാന്‍ ഏറ്റവും യോഗ്യനും അര്‍ഹനും മോദി തന്നെ. ഒരു വ്യാഴവട്ടത്തിന്‌ മുമ്പ്‌ ഗുജറാത്തിലുണ്ടായ സംഭവത്തിന്റെ പേരില്‍ മോദിയെ ഇന്നും വേട്ടയാടിക്കൊണ്ടിരിക്കുകയാണല്ലൊ. മോദി പങ്കെടുക്കുന്ന ചടങ്ങിലോ സഞ്ചരിക്കുന്ന വിമാനത്തിലോ ഇരിക്കാന്‍ മടിക്കുന്ന രാഷ്‌ട്രീയ അയിത്തം അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യചടങ്ങ്‌ കൊച്ചി കായല്‍ സമ്മേളന സ്മരണ ശതാബ്ദിയാണ്‌. അയിത്ത ജാതിക്കാരനുഭവിക്കേണ്ടിവന്ന ദുരിതങ്ങളുടെ തനിയാവര്‍ത്തനമാണ്‌ രാഷ്‌ട്രീയരംഗത്ത്‌ തന്നോട്‌ കാട്ടുന്നതെന്ന്‌ തുറന്നുപറയാനും അദ്ദേഹം മടിച്ചില്ല.

ചെറുപ്പത്തില്‍ തന്നെ പോറ്റിയത്‌ വീടുകളില്‍ അടുക്കളപ്പണിചെയ്ത അമ്മയാണ്‌. പിന്നീട്‌ റെയില്‍വേസ്റ്റേഷനില്‍ ചായവിറ്റാണ്‌ കുടുംബത്തെ സഹായിച്ചത്‌. സാമൂഹ്യരംഗത്ത്‌ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ അനുഭവപ്പെട്ട ദുഖങ്ങളാണ്‌ സാമൂഹ്യസേവനങ്ങളിലേക്കും രാഷ്‌ട്രീയത്തിലും പ്രവര്‍ത്തിക്കാന്‍ പ്രചോദനം നല്‍കിയതെന്നായിരുന്നു മോദിയുടെ വാക്കുകള്‍.

വരാന്‍ പോകുന്ന ദശകം ദളിതരുടേതാണെന്നു മോദി പറയുമ്പോള്‍ അടങ്ങാത്ത കയ്യടിയാണുണ്ടായത്‌. 60 വര്‍ഷമായി വോട്ട്‌ ബാങ്ക്‌ രാഷ്‌ട്രീയം നടത്തിയവര്‍ രാജ്യത്ത്‌ വിഷവിത്തു വിതയ്‌ക്കുകയായിരുന്നു. സമൂഹത്തില്‍ വിഷവിത്ത്‌ വിതയ്‌ക്കാന്‍ മാത്രമേ രംഗനാഥ കമ്മീഷന്‍ റിപ്പോര്‍ട്ടിനു കഴിയൂ. നൂറു ദിവസം കഴിയുമ്പോള്‍ ഡല്‍ഹിയില്‍ ഭരണമാറ്റമുണ്ടാകും. ’60 കൊല്ലത്തെ രാജ്യത്തിന്റെ നേട്ടം ഒരു കുടുംബത്തിന്റേതാണെന്നാണു ചിലര്‍ പറയുന്നത്‌. നിങ്ങള്‍ തീരുമാനിച്ചാല്‍ എന്റെ കുടുംബത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ എനിക്കു കഴിയും. എന്റേത്‌ വലിയ കുടുംബമാണ്‌. ദളിതരും പീഡിതരും പിന്നാക്കക്കാരും ആദിവാസികളും ഉള്‍പ്പെട്ട എന്റെ മുന്നിലിരിക്കുന്ന നിങ്ങളാണ്‌ നമ്മുടെ കുടുംബം എന്നു മോദി പറയുമ്പോള്‍ അതില്‍ ആത്മാര്‍ത്ഥതയുണ്ട്‌. അര്‍പ്പണ ബോധമുണ്ട്‌.

താനിപ്പോഴും തൊട്ടുകൂടായ്‌മയുടെ ഇരയായി സമൂഹത്തില്‍ ജീവിക്കുകയാണെന്ന്‌, പ്രോഗ്രാം നോട്ടീസില്‍ പേരുണ്ടായിട്ടും വിട്ടുനിന്ന കൊച്ചി മേയര്‍ ടോണി ചമ്മണിയുടെ പേരു പരാമര്‍ശിച്ചു മോദി പറഞ്ഞു. ശ്രീനാരായണഗുരുവില്ലായിരുന്നുവെങ്കില്‍ കേരളം ഇന്നത്തെ രീതിയില്‍ വിദ്യാഭ്യാസ പുരോഗതി നേടില്ലായിരുന്നു. ഡല്‍ഹിയില്‍ ഭരണമാറ്റമുണ്ടാകും. നീതിക്കുവേണ്ടി യാചിക്കാന്‍ ഇനി സമയമില്ല, നീതി ജന്മാവകാശമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. മറൈന്‍ഡ്രൈവില്‍ മോദി , മോദി എന്നാര്‍ത്തുവിളിച്ച പതിനായിരങ്ങളെ സാക്ഷിനിറുത്തി കെപിഎംഎസിന്റെ കൊച്ചി കായല്‍ സമ്മേളന ശതാബ്ദി സംഗമം ചടങ്ങിനേയും മോദിയേയും വിമര്‍ശിച്ചവര്‍ക്ക്‌ കനത്ത പ്രഹരമായി.

പ്രസംഗത്തിനു തുടക്കവും ഒടുക്കവും മലയാളത്തിലാക്കി മോദി ആളുകളെ കൈയിലെടുത്തു. മടങ്ങുമ്പോള്‍ എല്ലാവരോടും കുശലം പറഞ്ഞു കൈകൊടുത്തു പോകാനും മോദി ശ്രമിച്ചു. തമ്പുരാക്കന്മാരാല്‍ നയിക്കപ്പെടുന്ന ശൈലിമാറ്റാന്‍ ഒരുമിച്ചു നീങ്ങാന്‍ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നേടശന്‍ ആഹ്വാനം ചെയ്തു. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഹിന്ദുക്കളുടെ ഐക്യമാണ്‌ എസ്‌എന്‍ഡിപിയുടെ ലക്ഷ്യം. അധികാരത്തിന്റെ ചെങ്കോലേന്താന്‍ ഏതു മാര്‍ഗ്ഗവും സ്വീകരിക്കാം. അതിനു ആരുടെയും വാലായും ചൂലായും നില്‍ക്കേണ്ട. മോദിയെങ്കില്‍ മോദി. ഭരണം ലഭിക്കുമ്പോള്‍ കൊച്ചിയില്‍ ഈ കടല്‍ക്കരയില്‍ വന്നതും ഈ കറുമ്പന്‍മാരെ കണ്ടതും മോദി മറക്കരുതെന്നും പറഞ്ഞ വെള്ളാപ്പള്ളിക്ക്‌ മറുപടി നല്‍കുന്നതുപോലെയായിരുന്നു മോദിയുടെ വാക്കുകള്‍. “അടുത്തിടെ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പട്ടികജാതിക്കാരനും പണ്ഡിതനുമായ ഒരു ചെറുപ്പക്കാരനെയുമാണ്‌ ജയിപ്പിച്ചത്‌. രണ്ടാമത്തേതാകട്ടെ ഒരു മത്സ്യത്തൊഴിലാളിയും.” വാക്കും പ്രവര്‍ത്തിയും തമ്മില്‍ പൊരുത്തം വേണമെന്ന്‌ നിര്‍ബന്ധമുള്ള ഒരു പ്രസ്ഥാനത്തിന്റെ സത്യസന്ധമായ വാക്കും പെരുമാറ്റവും രാജ്യത്തിന്‌ പ്രതീക്ഷ നല്‍കുന്നത്‌ തന്നെയാണ്‌. മോദി ഇളക്കിമറിച്ച കേരളമണ്ണില്‍ നൂറുമേനി കൊയ്യുന്നകാലം വിദൂരമല്ലെന്നുതന്നെയാണ്‌ തളിയുന്നത്‌.

കെ. കുഞ്ഞിക്കണ്ണന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.