Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

സൗഹാര്‍ദ്ദം ചേര്‍ത്തൊരു ചായ….

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2014, 09:09 pm IST
in Lifestyle

തെളിഞ്ഞ മുഖത്തോടെ ഭക്ഷണം വിളമ്പുമ്പോള്‍ കഴിക്കുന്നവരുടെ മനസും നിറയും. തൃശൂര്‍ പുതുക്കാട്‌ സ്വദേശിയായ മല്ലിക എന്ന വീട്ടമ്മ നല്‍കുന്ന ഭക്ഷണത്തിന്റെ കാര്യമാണ്‌… പുതുക്കാട്‌ മേഖലയിലെ ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും രണ്ടു നേരവും ആസ്വദിക്കുന്നത്‌ ചായയാണ്‌. ഓരോ ജീവനക്കാരുടെയും അഭിരുചിക്കനുസരിച്ച്‌ കൃത്യമായ സമയം നോക്കി മല്ലിക ചായ നല്‍കുവാന്‍ തുടങ്ങിയിട്ട്‌ ദശാബ്ദത്തോളമായി. ബഹുനില കെട്ടിടങ്ങളും ചെറുകിട കച്ചവട സ്ഥാപനങ്ങളിലും മനസു തുറന്നു ചിരിക്കുന്ന മുഖത്തോടെ ചായ നല്‍കുവാന്‍ കഴിയുന്നു എന്നുള്ളതാണ്‌ മല്ലികയെ വ്യത്യസ്തയാക്കുന്നതും.
റോഡരികില്‍ ചേര്‍ന്നു നില്‍ക്കുന്ന കെട്ടിടത്തില്‍ നിന്നും ചായ്‌പ്പിറക്കി ഓലമേഞ്ഞുണ്ടാക്കിയ കൊച്ചുകടയാണ്‌ ഇവരുടേത്‌. മല്ലികയും ഭര്‍ത്താവ്‌ സുരേന്ദ്രനും മാത്രമാണ്‌ കടയുടെ നടതിപ്പുകാര്‍. ചായയും ചെറുപലഹാരങ്ങളും മാത്രമേ ഈ കടയിലുള്ളു. സുരേന്ദ്രന്‍ ഉണ്ടാക്കുന്ന ചായ ചൂടാറാതെ ഓരോ ഓഫീസുകളിലേക്ക്‌ എത്തിക്കുന്നത്‌ മല്ലിക.

രാവിലത്തെ ചായയും പലഹാരങ്ങളുമായി അഞ്ച്‌ മണിമുതല്‍ 11.30 വരെയും വൈകിട്ട്‌ 5 വരെയും നീണ്ടു നില്‍ക്കുന്ന ഒരോട്ടപ്പാച്ചില്‍. ഈ സമയങ്ങളിലെല്ലാംതന്നെ ഓരോരുത്തരുമായി വീട്ടുവിശേഷങ്ങളടക്കമുള്ള കുശലാന്വേഷണങ്ങള്‍ നടത്തുവാനും മല്ലികച്ചേച്ചി മറക്കാറില്ല. ഓഫീസുകളില്‍ കയറിയിറങ്ങുന്ന മല്ലികക്ക്‌ ഓരോ ജീവനക്കാരുടേയും കുടുംബാഗംങ്ങളുടെ പേരു പോലും മനഃപാഠമാണ്‌. മല്ലിക ചായക്കു ചേര്‍ക്കുന്ന ഈ സൗഹൃദമാണ്‌ അതിനു പ്രിയമേറ്റുന്നതും.

മല്ലികയുടെ ദിനചര്യ ആരംഭിക്കുന്നത്‌ പുലര്‍ച്ചെ നാലുമണി മുതലാണ്‌. പഠിക്കുന്ന മക്കളെ സ്കൂളിലേക്ക്‌ അയക്കുവാനുള്ള ഒരുക്കങ്ങള്‍ തീര്‍ത്ത്‌ ഭര്‍ത്താവിനും തനിക്കും ഉച്ചക്ക്‌ കഴിക്കുവാനുള്ള ഭക്ഷണവുംകൊണ്ടാണ്‌ മല്ലിക പുതുക്കാട്ടുള്ള കൊച്ചു കടയിലേക്കെത്തുന്നത്‌. തുടര്‍ന്ന്‌ കെറ്റിലില്‍ ചായയും മറു കയ്യില്‍ പലഹാരപ്പാത്രവുമായി ഓഫീസുകളിലേക്ക്‌. നിറഞ്ഞ ചിരിയോടെയല്ലാതെ മല്ലികച്ചേച്ചിയെ കാണാറില്ല. തൊട്ടപ്പുറത്തെ ഓഫീസില്‍ നിന്നും മല്ലിക ചേച്ചിയുടെ ശബ്ദം കേട്ടാണ്‌ പലരും ചായക്കുള്ള സമയമായെന്ന്‌ മനസിലാക്കുന്നത്‌. സ്ഥിരമായി ചായ നല്‍കുന്ന മല്ലിക ചേച്ചിക്ക്‌ ഓണത്തിനും വിഷുവിനും ക്രിസ്തുമസിനും എന്തെങ്കിലും ഒരു സമ്മാനം നീക്കിവെക്കുവാന്‍ ചായകിടക്കാര്‍ മറക്കാറില്ല.

നൂറിലേറെ സ്ഥാപനങ്ങളിലുള്ള 250-ലധികം ജീവനക്കാര്‍ക്കാണ്‌ ദിനംപ്രതി ചായ നല്‍കി വരുന്നത്‌. പുതുക്കാട്‌ സെന്ററില്‍ നിന്നും നാലു കിലോമീറ്റര്‍ അകലെയുള്ള ചെറുവാളിയില്‍ പാടത്തിനോട്‌ ചേര്‍ന്നുള്ള ഒരു കൊച്ചു വീട്ടിലാണ്‌ മല്ലികയും കുടുംബവും താമസം. നിരവധി ഹോട്ടലുകളും ചായക്കടകളും പുതുക്കാട്‌ ഉണ്ടെങ്കിലും മല്ലികചേച്ചി നല്‍കുന്ന ചായ കുടിക്കാന്‍ ഒരു കാരണമുണ്ട്‌. ചായക്കൊപ്പം മല്ലികചേച്ചി നല്‍കുന്നത്‌ സൗഹാര്‍ദ്ദത്തിന്റെ സ്നേഹവും കരുതലും കൂടിയാണ്‌….

രാജേഷ്‌ കുറുമാലി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

Alappuzha

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

Kerala

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

പുതിയ വാര്‍ത്തകള്‍

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്

തമിഴ്‌നാട്ടില്‍ എന്‍ഡിഎയെന്ന് സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

ആസാമിലെ ഹൈലകണ്ടിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

കോണ്‍ഗ്രസ് ആസാമിനെ അനധികൃത കുടിയേറ്റത്തിനുള്ള കവാടമാക്കി മാറ്റി: അമിത് ഷാ

ഇൻസ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.