നിന്റെ ഉള്ളിലുള്ള ദുഷ്ടശക്തിയുടെ പ്രലോഭനത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുക. കാരണം, അത് മറ്റുള്ളവരുടെ തെറ്റുകളും കുറവുകളും കണ്ടുപിടിച്ച് നിന്നെ വിരുന്നൂട്ടുന്നു. നീ മറ്റുള്ളവരെ ഹീനരായി ചിത്രീകരിക്കുമ്പോള്‍ നീ മഹാനായോ ശ്രേഷ്ഠനായോ ലോകരുടെ മുമ്പില്‍ ആയേയ്ക്കാം. പക്ഷേ, എന്റെ ദൃഷ്ടിയില് നീയൊരു ഭീരുവാണ്. നീ നിന്റെ കുറവുകളും തെറ്റുകളും മറയ്ക്കാനായി മറ്റൊരാളില്‍ കുറ്റം ആരോപിക്കുന്നു. നിനക്ക് ഈ ലോകത്തിന്റെ കണ്ണുകള്‍ മൂടിക്കെട്ടാം. സ്വയം ബോധ്യപ്പെടുത്താം. പക്ഷേ, ഒരു കാര്യം സദാ ഓര്മയിരിക്കട്ടെ. ഒരിക്കലും നിനക്ക് എന്നെ വഞ്ചിക്കാന്‍ സാധ്യമല്ല. എനിക്ക് സത്യമറിയാം. ഞാന്‍ ‘സത്യമാണ്. സത്യമാണെന്റെ നാമം സത്യത്തെ പോഷിപ്പിക്കാനാണ് ഞാന്‍ അവതരിച്ചതുതന്നെ.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: