ശരീരത്തെ ദുഃഖഭാണ്ഡം എന്നുപറയാറുണ്ട്. എന്നാല്‍ സത്യം അനുഭവിച്ചറിഞ്ഞ ഋഷിമാര്‍ പറയുന്നു, ഇത് ആനന്ദത്തിന്റെ ലോകമാണെന്ന്. അജ്ഞാനത്തില്‍ നില്‍ക്കുന്നവര്‍ക്ക് ഇതൊരു ദുഃഖഭാണ്ഡം തന്നെ. എന്നാല്‍, നിരന്തരാഭ്യാസംകൊണ്ട് അതിന് നിത്യനിവൃത്തിവരുത്താം.
നിത്യാനിത്യം മനസ്സിലാക്കി നീങ്ങിയാല്‍ ദുഃഖം ഒഴിവാക്കാന്‍ കഴിയും. ജീവിതലക്ഷ്യം മനസ്സിലാക്കി അതിനുവേണ്ടി യത്നിക്കുന്നവര്‍ക്ക് ദുഃഖത്തെ അതിജീവിക്കാം. അനേകം വെള്ളക്കൊക്കുകള്‍ ഇരിക്കുന്നതിന്റെ നടുക്ക് ഒരു കറുത്ത കാക്കയുണ്ട്. ആ കറുപ്പ്, വെളുപ്പിന്റെ സൗന്ദര്യം നമുക്ക് മനസ്സിലാക്കിത്തരികയാണ് ചെയ്യുന്നത്. കറുപ്പുള്ളതുകൊണ്ടാണ് വെളുപ്പിന്റെ ഭംഗിയറിയാന്‍ കഴിയുന്നത്. അതുപോലെ ദുഃഖം സുഖത്തിന്റെ മഹത്വം മനസ്സിലാക്കിത്തരുന്നു. ഒരിക്കല്‍ ദുഃഖമുണ്ടായാല്‍ പിന്നീട് നമ്മള് ശ്രദ്ധിക്കും.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: