കോട്ടയം: ഈരാറ്റുപേട്ടയിലും പരിസരപ്രദേശങ്ങളിലും സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും കഞ്ചാവ് വില്പന നടത്തി വന്ന ഈരാറ്റുപേട്ട, പൂഞ്ഞാര്‍ നടുഭാഗം വില്ലേജില്‍ തെക്കേക്കരയില്‍ മുകളേല്‍ വീട്ടില്‍ ബാബു മകന്‍ ബിനോയ്.എം.ബി (29 വയസ്സ്) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 50 ഗ്രാം ഗഞ്ചാവും കണ്ടെടുത്തു.
ഈരാറ്റുപേട്ട-പാലാ ഭാഗങ്ങളില്‍ വന്‍തോതില്‍ കഞ്ചാവ് എത്തിക്കുന്നതായി എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഏതാനും ദിവസങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്‌ക്വാഡ് ടീം അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗ്ഗീസ്, പ്രിവന്റീവ് ആഫീസര്‍ ഫിലിപ്പ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആരോമല്‍ മോഹന്‍, ബി.എസ്.ബിനു എന്നിവര്‍ നടത്തിയ നാടകീയ നീക്കങ്ങളാണ് പ്രതിയെ കുരുക്കിയത്. ഈ സംഘം മഫ്തിയില്‍ ഗഞ്ചാവ് ആവശ്യപ്പെട്ട് ചെന്ന് പ്രതിയെ പിടികൂടി. ഈ സമയം ഈരാറ്റുപേട്ട പനക്കപ്പാലം ഭാഗത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ജീപ്പില്‍ കാത്തുകിടന്ന അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സി.ബാബുവിന്റെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ആഫീസര്‍മാരായ കെ.എസ്.സുമോദ്, ജെക്‌സി ജോസഫ്, ഡ്രൈവര്‍ രാജു എന്നിവരടങ്ങിയ സംഘം സംഭവസ്ഥലത്ത് എത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
















