സോള്‍: ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ അബി ഏഷ്യയിലെ ഹിറ്റ്ലറാണെന്ന് ഉത്തര കൊറിയ ആക്ഷേപിച്ചു. മേഖലയിലെ സ്ഥിരതയ്ക്ക് വേണ്ടി ജപ്പാന് സൈനിക ശക്തി കൂട്ടുന്നതായും കൊറിയ ആരോപിച്ചു. ഉത്തരകൊറിയയിലെ ഭരണകക്ഷിയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ കെസിഎന്‍എയുടെ എഡിറ്റോറിയലിലൂടെയാണ് വിവാദ പ്രസ്താവന പുറത്തുവന്നത്. ടോക്യോ യുദ്ധവിരുദ്ധ നിയമം പിന്‍വലിക്കുമെന്ന് കഴിഞ്ഞ മാസം അബി പ്രസ്താവിച്ചിരുന്നു. ഇതാണ് ഉത്തരകൊറിയയെ ചൊടിപ്പിച്ചത്.
രണ്ടാം ലോക മഹായുദ്ധത്തോടെ ജപ്പാനില്‍ സൈനികരുടെ എണ്ണം നിയന്ത്രിക്കുന്ന ടോക്യോ യുദ്ധവിരുദ്ധ നിയമം പാസാക്കി. എന്നാല്‍ 2020 വരെ മാത്രമെ ഈ നിയമത്തിന് പ്രാബല്യമുള്ളു. സൈന്യത്തെ വികസിപ്പിക്കുന്നതിനും യുദ്ധോപകരണങ്ങള്‍ ശേഖരിക്കുന്നതിനുമുളള പ്രാഥമിക നീക്കങ്ങള്‍ ജപ്പാന് ആരംഭിച്ചു കഴിഞ്ഞതായി കെസിഎന്‍എ വെളിപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: