ധാക്കാ: വടക്ക് കിഴക്കന്‍ ബംഗ്ലാദേശില്‍ ബോട്ട് തീപിടിച്ച് മുങ്ങി 11 പേര് മരിച്ചു. സുനംഗഞ്ച് ജില്ലയിലെ ഡോറാ ബസാറിനടുത്ത് സുര്‍മാ നദിയിലാണ് 100 യാത്രക്കാരടങ്ങിയ ബോട്ട് മുങ്ങിയത്.
തലസ്ഥാനമായ ധാക്കയില്‍ നിന്ന് 200 കിമി വടക്ക് കിഴക്ക് മാറിയാണ് സുനംഗഞ്ച് ജില്ല. പാചകവാതക സ്റ്റൗവില്‍ നിന്നാകാം തീപിടുത്തമുണ്ടായതെന്നും തുടര്‍ന്ന് യാത്രക്കാരില്‍ ചിലര്‍ പേടിച്ച് നദിയിലേക്ക് എടുത്ത് ചാടുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
50 ഓളം പേരാണ് നീന്തി രക്ഷപ്പെട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥന് ഹരുണൂര് റഷീദ് പറഞ്ഞു. ജില്ലയിലുള്ളവരിലധികവും ദിവസവേദനത്തിന് പാറമടയില്‍ പണിയെടുക്കുന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: