മോസ്കോ: റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലെ സ്കൂളിലുണ്ടായ വെടിവയ്പില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും അധ്യാപികയും മരിച്ചു. മുന്നൂറിലധികം കുട്ടികള്‍ പഠിക്കുന്ന സ്കൂളിലാണ് വെടിവയ്പ് ഉണ്ടായത്. ഒരു വിദ്യാര്‍ത്ഥിയുടെ രക്ഷിതാവാണ് വെടിവച്ചതെന്നാണ് സൂചന.
ഇരുപതോളം കുട്ടികളെ അക്രമി ബന്ദികളാക്കിയിരുന്നു. കുട്ടികളെ പിന്നീട് ഇയാള്‍ വിട്ടയയ്ക്കുകയായിരുന്നു. എന്നാല്‍ വെടിവയ്പ് ഭയന്ന് ഒളിച്ച കുട്ടികള്‍ ഇപ്പോഴും സ്കൂള്‍ കെട്ടിടത്തിനുള്ളില്‍ ഉണ്ടെന്നാണ് സൂചന.
വെടിവയ്പിന്റെ കാരണം അറിവായിട്ടില്ല. അക്രമിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: