ആലുവ: തുരുത്തുമ്മല്‍ ശ്രീ വീരഭദ്രകാളി ക്ഷേത്രത്തിലെ അവിട്ടദര്ശനത്തിനായി ആയിരങ്ങളെത്തി. ഉച്ചയ്ക്ക് 12നായിരുന്നു അവിട്ടദര്‍ശനം. അവിട്ടദര്‍ശനത്തിന് എത്തിയ ഭക്തജനങ്ങള്‍ക്ക് വെയിലേല്‍ക്കാതെ ക്യൂവില്‍നിന്ന് ദേവിയെ ദര്‍ശിക്കുന്നതിന് ക്ഷേത്രമതില്‍ കെട്ടിനകത്ത് വലിയ പന്തലും ക്ഷേത്രത്തിന് മുന്‍വശം റോഡിലും അഞ്ഞൂറ് മീറ്റര്‍ നീളത്തിലും നടപ്പന്തല്‍ ഒരുക്കിയിരുന്നു. ക്ഷേത്രംതന്ത്രി വേഴാപ്പറമ്പ് ദാമോദരന്‍ നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി ചിറ്റാറ്റുപുറം നാരായണന് നമ്പൂതിരി, കീഴ്ശാന്തി ചിറ്റാറ്റുപുറം സുമോഷ് നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി.മേനോന്, ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍, അന്‍വര്‍സാദത്ത് എംഎല്‍എ, സിനിമാ താരങ്ങളായ ദേവന്, സീമ ജി.നായര്‍ തുടങ്ങിയ ഒട്ടേറെപേര്‍ അവിട്ടദര്ശനത്തിനെത്തിയിരുന്നു. വഴിപാടുകള്‍ക്കായി പ്രത്യേക കൗണ്ടറുകളും ക്ഷേത്രനടക്കല്‍ പറ നിറയ്ക്കാനുള്ള സൗകര്യവുമൊരുക്കിയിരുന്നു. ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്റില്‍നിന്ന് ബസ്സുകളും ഏര്‍പ്പെടുത്തിയിരുന്നു. തിരക്ക് നിയന്ത്രിക്കാനായി ക്ഷേത്രവളണ്ടിയര്മാരുടെ സേവനം ഏര്‍പ്പെടുത്തിയിരുന്നു. വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തില്‍ തുരുത്ത് എസ്എന്‍ കവലയില്‍നിന്ന് സൗജന്യ വാഹന സര്‍വീസും നടത്തിയിരുന്നു.
അവിട്ടദര്ശനത്തെ തുടര്‍ന്ന് താംബൂല സഹിതം വിഭവസമൃദ്ധമായ അവിട്ടസദ്യയും നടത്തി. വിഎച്ച്പി ജില്ലാ സെക്രട്ടറി ശശി തുരുത്ത്, ഒ.ബി.സുദര്ശനന്, രൂപേഷ്, സതീഷ് ആയില്യം തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: