ന്യൂദല്‍ഹി: പട്ടാള വേഷത്തില്‍ കള്ളക്കടത്ത് നടത്തിയ സംഘം റവന്യൂ ഇന്റലിജന്‍സിന്റെ പിടിയിലായി. അസം- ബംഗാള്‍ അതിര്‍ത്തിയിലൂടെ സൈനികരുടെ വേഷത്തില്‍ നീങ്ങിയ ഒമ്പതംഗ സംഘമാണ് കുടുങ്ങിയത്. ഇവരില്‍ നിന്ന് 9000 കിലോ മയക്കുമരുന്നും യുഎസ്, ജര്‍മ്മനി നിര്‍മ്മിത ആയുധങ്ങളും പിടിച്ചെടുത്തു.
പിടിയിലായവര്‍ക്ക് സൈന്യവുമായി യാതൊരു ബന്ധവുമില്ലെന്ന് ഡിആര്‍ഐ അറിയിച്ചു. ഉത്തര്‍പ്രദേശിലും ബിഹാറില്‍ നിന്നുള്ളവരാണ് സംഘത്തിലുണ്ടായിരുന്നതെന്നും അധികൃതര്‍ പറഞ്ഞു.
പട്ടാളവേഷത്തില്‍ ട്രക്കില്‍ ഒരു കൂട്ടമാള്‍ക്കാര്‍ കഞ്ചാവ് കടത്തുന്നെന്ന് ഡിആര്‍ഐ കൊല്‍ക്കത്ത യൂണിറ്റിന് രഹസ്യവിവരം ലഭിച്ചിരുന്നു. ട്രക്കിനെ ഒരു ജിപ്സി അനുഗമിക്കുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
സൈന്യത്തിന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇരുവാഹനങ്ങളുടെയും നമ്പര്‍ പ്ലേറ്റുകളും വ്യാജമാണെന്നും രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് നല്കുകയുണ്ടായി.
സൈന്യത്തിന്റെ ഒലീവ് പച്ച നിറത്തിലെ യൂണിഫോം ആണ് സംഘത്തിലുള്ളവര്‍ ധരിച്ചിരുന്നത്. നാഗാലാന്‍ഡിലെ ദിമാപൂരില്‍ നിന്നും ബംഗാളിലേക്ക് പുറപ്പെട്ട കള്ളക്കടത്തുകാര്‍ 29ന്് അസം ബംഗാള്‍ അതിര്‍ത്തി കടന്നു.
ഇന്നലെ പുലര്‍ച്ചെ ഫുല്‍ബാരി ടോള്‍ ഗേറ്റില്‍ പിടിയിലാവുകയുംചെയ്തു. ആയുധങ്ങളുടെ ഉറവിടം പരിശോധിക്കുമെന്ന് ഡിആര്‍ഐ അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: