ന്യൂദല്‍ഹി: പുതിയ കെപിസിസി പ്രസിഡന്റിനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ തെരഞ്ഞെടുപ്പ് സമിതിയെ ഹൈക്കമാന്റ് പ്രഖ്യാപിച്ച ശേഷം മാത്രമേ ആരംഭിക്കുകയുള്ളൂവെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.
ഘടകകക്ഷികളുമായുള്ള സീറ്റു ചര്‍ച്ചകളാണ് നിലവില്‍ നടക്കുന്നത്. ഇതിനു ശേഷം മാത്രമേ കോണ്‍ഗ്രസ് സ്ഥാനാര്ത്ഥികളേപ്പറ്റി ചര്‍ച്ചകള്‍ തുടങ്ങുകയുള്ളൂ. കേരളാ കോണ്‍ഗ്രസിന് രണ്ടു സീറ്റു വേണമെന്ന ആവശ്യങ്ങള്‍ നിഷേധിക്കുന്നതിനു പകരം പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിനാണ് ശ്രമം. കോണ്‍ഗ്രസ് ഇലക്ഷന് കമ്മറ്റിയെ പ്രഖ്യാപിച്ച ശേഷം സ്ഥാനാര്‍ത്ഥി ലിസ്റ്റ് ഉണ്ടാക്കി പരിശോധനാ കമ്മറ്റിക്കയക്കും.
നിരവധി നടപടിക്രമങ്ങള്‍ക്കു ശേഷം മാത്രമേ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുകയുള്ളൂ. പി.ടി തോമസ് ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കസ്തൂരി രംഗന് സമിതി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റേതായി വന്ന മാധ്യമവാര്‍ത്തകള്‍ കള്ളമാണെന്ന് അവാശപ്പെട്ട മുഖ്യമന്ത്രി പ്രശ്നത്തില്‍ പ്രധാനമന്ത്രി ഇടപെട്ട് പരിഹാരമുണ്ടാക്കുമെന്നും പറഞ്ഞു. പരിസ്ഥിതി ലോല മേഖലകളില്‍ പെട്ട 123 വില്ലേജുകളില്‍ പുതിയ ക്വാറികള്‍ അനുവദിച്ചിട്ടില്ലെന്നും പഴയ ക്വാറികള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: