ഇന്നത്തെ ജനങ്ങള്‍ക്ക് അദ്വൈതവേദാ ന്തത്തിലെത്താന് ഉപാധികള്‍ ആവശ്യമാണ്. അതില്‍ വിശ്വാസവും ഭാവനയും വളര്‍ത്താന്‍ ഈശ്വരരൂപങ്ങള്‍ ആവശ്യമാണ്. കോഴിയെപ്പിടിക്കുവാന് കോഴിയുടെ പുറകെ ഓടുന്നതിനെക്കാള്‍, കുറച്ചുതീറ്റ കാണിക്കുന്നതാണ് നല്ലത്. തീറ്റ കാണുമ്പോള്‍ കോഴി അതിനുവേണ്ടി അടുത്തുവരും. ആ സമയം പിടിക്കാം. സാധാരണക്കാരായ ജനങ്ങളെ ആധ്യാത്മികതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരണമെങ്കില്‍ നമ്മള് അവരുടെ തലത്തിലേക്ക് ഇറങ്ങിച്ചെല്ലണം. അവരുടെ മനസ്സ് നാമത്തിലും രൂപത്തിലുമാണ് നില്‍ക്കുന്നത്. വേഷങ്ങളില്ക്കൂടിയേ അവരുടെ മനസ്സിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കൂ. വക്കീലിനും പോലീസിനുമൊക്കെ വ്യത്യസ്തവേഷങ്ങള്‍ ഉള്ളത് കാണുന്നുണ്ടല്ലോ. പോലീസുകാരന് യൂണീഫോറത്തില് വന്നുനിന്നാല്‍ മതി, ജനങ്ങളില്‍ അച്ചടക്കം തനിയെ വരും. സാധാരണവേഷത്തില്‍ വന്നാലോ? അതാണ് വേഷത്തിന്റെയും അലങ്കാരത്തിന്റെയുമൊക്കെ പ്രത്യേകത.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: