ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 20പേര് കൊല്ലപ്പെട്ടു. വടക്കു കിഴക്കന്‍ ബാഗ്ദാദിലെ ഗതാഗത മന്ത്രാലയത്തിന്റെ ഓഫീസിനു നേരേയാണ് ആക്രമണം ഉണ്ടായത്.
ആയുധധാരികളായ ആറു ഭീകരരാണ് ആക്രമണം അഴിച്ചു വിട്ടത്. സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഓഫിസിനുള്ളിലേക്ക് ഇടിച്ചു കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഭീകരര്‍ ചാവേറുകളാവുകയായിരുന്നു. ബന്ദികളാക്കിയവരെ മോചിപ്പിക്കാന്‍ സൈന്യം നടത്തിയ ഓപ്പറേഷനില്‍ നാലു ഭീകരരും രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അല്‍ഖ്വയ്ദയുടെ ഇറാഖ് ഘടകമായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്റ് ആണ് ആക്രമണത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് മനുഷ്യാവകാശ മന്ത്രാലയമടക്കം സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം തന്നെ അടച്ചിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: