കീവ്: തങ്ങള്‍ പീഡിപ്പിക്കപ്പെട്ടെന്ന് കഴിഞ്ഞ ആഴ്ച്ച കാണാതായ ഉക്രെയ്നിലെ പ്രതിപക്ഷ പ്രവര്‍ത്തകര്‍ പറഞ്ഞു. തങ്ങളെ തട്ടികൊണ്ട് പോകുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.
യുക്രെയ്നില്‍ രണ്ട് മാസങ്ങളിലേറെയായി നടന്നുവരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ ഏറ്റവും പുതിയതാണ് ഈ സംഭവം. കാര്‍ ഉടമകളുടെ സംഘടനയായ ഓട്ടോ മെയ്ഡനിലെ അംഗമായ മുപ്പത്തഞ്ച് കാരനായ ദിമിത്രോ ബുലാറ്റോവ് ഉള്‍പ്പടെയുള്ളവര്‍ പ്രസിഡന്റ് വിക്ടര്‍ യാനികോവിക്കിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
തട്ടിക്കൊണ്ട് പോയവര്‍ തങ്ങളെ നിരവധി തവണ പ്രഹരിച്ചെന്നും കൂര്‍ത്ത ആയുധങ്ങളുപയോഗിച്ച പീഡിപ്പിച്ചെന്നും ബുലാറ്റോവ് പറഞ്ഞു. കൂടാതെ ചെവിയുടെ ഒരു ഭാഗം അറക്കുകയും മുഖത്ത് വെട്ടുകയുമെല്ലാം ചെയ്തെന്നും അദ്ദേഹം പറയുന്നു.
മുഖ്ം തിരിച്ചറിയാത്ത വിധത്തിലായിരുന്നതിനാല്‍ തട്ടിക്കൊണ്ട് പോയവരെ ആരെയും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: