ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് തയ്യാറാക്കിയ ഇന്ത്യലെ അഴിമതിക്കാരുടെ പട്ടികയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേന്ദ്ര ധനമന്ത്രി പി ചിദംബരവും.
കേന്ദ്ര മന്ത്രിമാരും പാര്‍ട്ടി നേതാക്കളുമടങ്ങുന്ന പട്ടികയിലാണ് ഇവരുടെ പേരും ഉള്‍പ്പെട്ടിരിക്കുന്നത്. ദല്‍ഹിയില്‍ നടന്ന പാര്‍ട്ടിയുടെ ദേശീയ യോഗത്തില്‍ പ്രുവര്ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനല്ല മറിച്ച് രാജ്യത്തെ ശക്തിപ്പെടുത്താനാണെന്ന് അദ്ദേഹം പറഞ്ഞു. ഈ അഴിമതിക്കാരായ രാഷ്ട്രീയ പ്രവര്‍ത്തകരെ പുറത്താക്കണമെന്നും പ്രവര്‍ത്തകരോട് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
രാഹുലിന്റെ പേര് ആദ്യം പറയാന്‍ മടിച്ചെങ്കിലും പ്രവര്‍ത്തകരുടെ നിര്‍ബന്ധിത്തിന് അവസാനം അദ്ദേഹം വഴങ്ങുകയായിരുന്നു. ഒരു അഴിമതി പോലും കാട്ടിയ ഒരാളെ പാര്‍ലമെന്റില്‍ പ്രവേശിപ്പിക്കരുത് എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കേജ്രിവാള് ആവര്‍ത്തിച്ചു.
സുരേഷ് കല്‍മാഡി, സുശീല്‍ കുമാര്‍ ഷിന്‍ഡെ, രാഹുല്‍ ഗാന്ധി, കപില്‍ സിബല്‍, മുലായം സിംഗ്, കമല്‍ നാഥ്, വീരപ്പ മൊയ്ലി, ശരദ് പവാര്‍, കനിമൊഴി, എ രാജ, തരണ്‍ ഗോഗോയി, മായാവതി, നവീന്‍ ജിന്‍ഡാല്‍ എന്നിവരാണ് കേജ്രിവാളിന്റെ പട്ടികയിലുളള പ്രധാനികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: