ഹൈദരാബാദ്: തെലങ്കാന സംസ്ഥാന രൂപീകരണ ബില്‍ ആന്ധ്ര നിയമസഭ തള്ളി. മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ബില്ലിനെതിരെ കൊണ്ടുവന്ന പ്രമേയം നിയമസഭ ശബ്ദവോട്ടോടെയാണ് അംഗീകരിച്ചത്. സീമാന്ധ്രാ മേഖലയില്‍ നിന്നുള്ള കോണ്‍ഗ്രസ്, ടിഡിപി, വൈഎസ്ആര്‍ അംഗങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തു. തെലങ്കാനാ രൂപീകരണം നടത്തേണ്ടത് ആവശ്യമാണോ എന്നകാര്യത്തില്‍ സഭയുടെ തീരുമാനം അറിഞ്ഞശേഷമാണ് രാഷ്ട്രപതി അയച്ച ബില്ല് നിയമസഭ തള്ളിയത്. ഇതോടെ തെലങ്കാന രൂപീകരണവുമായി ബന്ധപ്പെട്ട് മുന്നോട്ടു പോകുന്നതില്‍ കേന്ദ്ര സര്‍ക്കാരും രാഷ്ട്രപതിയും പ്രതിരോധത്തിലായിരിക്കയാണ്. അതേസമയം, അടുത്തമാസം ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. തെലങ്കാന മേഖലയില്‍ നിന്നുള്ള അംഗങ്ങള്‍ ബില്ലിന്റെ കാര്യത്തില്‍ ബഹളം വെച്ചതുകാരണം സഭാ നടപടികള്‍ തടസപ്പെട്ടു.
ബില്‍ രാഷ്ട്രപതിക്ക് തിരിച്ചയക്കുമെന്ന് മുഖ്യമന്ത്രി കിരിണ്കുമാര് റെഡ്ഡി പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 12നാണ് ബില്‍ നിയമസഭയുടെ പരിഗണനയ്ക്കായി രാഷ്ട്രപതി അയച്ചത്. ബില്ലിന്മേല് ചര്‍ച്ച ചെയ്യാനായി ആന്ധ്രാ സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നുവെങ്കിലും രാഷ്ട്രപതി അതിന് തയ്യാറായില്ല. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചാല്‍ പാര്‍ട്ടി വിടുമെന്ന് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി ഭീഷണിപ്പെടുത്തിയിരിക്കയാണ്. രാഷ്ടപതി അയച്ച ബില്ലായതിനാല്‍ സഭയില്‍ വോട്ടെടുപ്പിന്റെ അവശ്യമില്ലെങ്കിലും സഭ എതിര്‍ത്ത സ്ഥിതിക്ക് ബില്‍ നടപ്പാക്കുന്നത് കേന്ദ്രത്തെ പ്രതിരോധത്തിലാക്കാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: