ന്യൂദല്‍ഹി: നികുതിവെട്ടിപ്പ് നടത്തിയ കേസില്‍ തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ വിചാരണ തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. കേസിലെ വിചാരണനടപടികള്‍ നാല് മാസത്തിനകം പൂര്‍ത്തിയാക്കാന്‍ വിചാരണക്കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്കി.
ജയലളിതയും തോഴി ശശികലയും പങ്കാളികളായ കമ്പനി 1991 മുതല്‍ 94 വരെയുള്ള കാലയളവില്‍ വരുമാനത്തിന്റെയും നികുതി അടച്ചതിന്റേയും വിശദാംശങ്ങള്‍ സമര്‍പ്പിച്ചില്ലെന്ന കേസിലാണ് സുപ്രീംകോടതി ഉത്തരവ്. ഈ കാലയളവില്‍ സ്ഥാപനത്തില്‍ നിന്നും വരുമാനം ഇല്ലാതിരുന്നതിനാലാണ് റിട്ടേണ്‍ സമര്‍പ്പിക്കാത്തത് എന്നാണ് ജയലളിതയുടെ വാദം. ഈ വാദത്തെ ആദായനികുതി വകുപ്പ് തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: