ന്യൂദല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയെ പ്രകീര്‍ത്തിക്കുന്ന സംഗീത ആല്‍ബം പുറത്തിറങ്ങി. 14 ഭാഷകളിലായി 108 കവിതകള്‍ അടങ്ങിയതാണ് ഈ മഹാത്മാ സംഗീത ആല്‍ബം. കാശ്മീരി, സിന്ധി, ഉറുദു തുടങ്ങിയ ഭാഷകളിലെ കാവ്യങ്ങളും ആല്‍ബത്തില്‍ ഉള്‍പ്പെടുന്നു. കവിതകള്‍ക്കെല്ലാം വ്യത്യസ്ത ഈണങ്ങളും നല്‍കിയിട്ടുണ്ട്. ഏകദേശം 15 മണിക്കൂറാണ് ആല്‍ബത്തിന്റെ ദൈര്‍ഘ്യം. റിട്ടയേര്‍ഡ് സര്‍ക്കാര്‍ ജീവനക്കാരിയായ കല്‍പ്പന പല്‍ക്കിവാലയാണ് ഇങ്ങനെയൊരു ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
രവീന്ദ്രനാഥ ടാഗോര്‍, സുഭദ്രാകുമാരി ചൗഹാന്, മൈഥിലി ശരണ്‍ ഗുപ്ത, സുബ്രഹ്മണ്യ ഭാരതി, അമൃത പ്രീതം, രാംധാരി സിംഗ് ദിന്‍കര്‍, ഉമാശങ്കര്‍ ജോഷി, സുമിത്രാനന്ദന്‍ പന്ത്, റായപ്രോലു സുബ്ബ റാവു, നതു ഗോപാല്‍ നര്ഹാര് തുടങ്ങിയവരുടെ കവിതകളുടെ പ്രസക്ത ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ഗാനങ്ങള്‍ ചിട്ടപ്പെടുത്തുകയായിരുന്നു.
ഏഴുപേര്‍ വരികള്‍ രചിക്കുന്ന ദൗത്യം ഏറ്റെടുത്തു. 60തോളം സംഗീതജ്ഞര്‍ യത്നത്തിന്റെ ഭാഗമായി. 14 വയസുകാരന് മുതല്‍ 75 വയസുകാരന് വരെ ആല്‍ബത്തില്‍ പാടിയിട്ടുണ്ടെന്ന് കല്‍പ്പന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: