കൊച്ചി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയ ചരിത്രത്തില്‍ വഴിത്തിരിവാകുമെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാല്‍. കോണ്‍ഗ്രസിനേക്കാള്‍ ജനപിന്തുണയുള്ള രാഷ്ട്രീയപാര്‍ട്ടിയായി രാജ്യത്തിന്ന് ബിജെപി മാറിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എറണാകുളം പാര്‍ലമെന്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാര്‍ ഇന്ന് അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്. ലോകത്തിലെ നാലാമത്തെ സമ്പന്നയായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മാറിയതായി വാര്‍ത്തകള്‍ വരുന്നു. ഇതെങ്ങനെ സംഭവിച്ചു. അഴിമതിയിലൂടെയാണ് സോണിയാ ഗാന്ധിക്ക് ഈ പണമെല്ലാം ലഭിച്ചത്. 1.86 ലക്ഷം കോടയുടെ അഴിമതി ആരോപിക്കപ്പെടുന്ന കല്‍ക്കിരിപ്പാടം അഴമതിക്കേസില്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ സെക്രട്ടറി നല്കിയ ലിസ്റ്റ് പ്രകാരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞത് ഇതിനു തെളിവാണ്. എ.കെ. ആന്റണി അഴിമതിക്കാരനാണെന്ന് താന്‍ പറയുന്നില്ലെങ്കിലും ഇന്ന് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് പ്രതിരോധ വകുപ്പിലാണ്. പ്രതിരോധ രംഗത്തിനാവശ്യമായ ഉപകരണങ്ങള്‍ വികസിപ്പിക്കാന്‍ കഴിവുള്ള ശാസ്ത്രജ്ഞര്‍ രാജ്യത്തുണ്ടെങ്കിലും അവരെ ഉപയോഗപ്പെടുത്താതെ കമ്മീഷന് മോഹിച്ച് എല്ലാം ഇറക്കുമതി ചെയ്യുന്നു. വരേണ്യ വര്‍ഗത്തിന്റെ ഒരു കുടംബത്തിന്റെ താല്പര്യം സംരക്ഷിക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയിരിക്കുന്നു. ഒപ്പം അഹങ്കാരത്തിന്റെ മൂര്ത്തിമത് ഭാവമായും.
ഭരിക്കാന്‍ കഴിവുള്ള, സത്യസന്ധതയുള്ള, ജനങ്ങളുടെ വികാരം ഉള്‍ക്കൊളളുന്ന ഭരണാധികാരിയാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി. അത്തരത്തിലുള്ളൊരു ഭരണാധികാരി വന്നാല്‍ മാറ്റമുണ്ടാക്കാന്‍ സാധിക്കും. ഇന്ത്യയില്‍ ഒരു ശതമാനം മാത്രം കാര്‍ഷിക വളര്‍ച്ചാ നിരക്കുള്ളപ്പോള്‍ ഗുജറാത്തില്‍ അത് 11 ശതമാനമാണെന്നത് ഇതിനു തെളിവാണ്. രാജ്യത്തെ 60 ശതമാനം വരുന്ന യുവജനങ്ങള്‍ എല്ലാം മനസ്സിലാക്കുന്നുണ്ട്. ഇതിനുദാഹരണമാണ് ഡല്‍ഹി ഉള്‍പ്പെടെയുള്ള നാലു സംസ്ഥാനങ്ങളില്‍ നടന്ന തെരെഞ്ഞെടുപ്പ് ഫലങ്ങളെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് പി.ജെ. തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.എം. വേലായുധന്, ശ്യാമള എസ്. പ്രഭു, സംസ്ഥാന കമ്മിറ്റിയംഗം രശ്മി, ദേശീയ കൗണ്‍സില്‍ അംഗം നെടുമ്പാശേരി രവി, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈജു, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം.എന്‍. മധു, എന്‍.പി. ശങ്കരന് കുട്ടി, കര്‍ഷക മോര്‍ച്ചാ ജില്ലാ പ്രസിഡന്റ് പി.ബി. സുജിത്ത്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റുമാരായ സജി കുമാര്‍, സജിനി രവി കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: