ഭക്തിയോടുകൂടി സാവധാനമായും ദൃഢമായും കുറച്ചുതവണ നിങ്ങളുടെ ഇഷ്ടമന്ത്രം ജപിക്കുക. ഇത് ഏറ്റവും ഫലപ്രദമായി ജപിക്കാനുള്ള ഭക്തി നിങ്ങളില്‍ ഉത്പാദിപ്പിക്കുന്നു. മാലയെടുക്കുക, അതിന്റെ ‘ബ്രഹ്മമുടി’ നോക്കിക്കാണുക. ഇതിന് ‘മേരു’ എന്നും പേരുണ്ട്. മോതിരവിരലിന്റെയും പെരുവിരലിന്റെയും ആഗ്രഹങ്ങള്‍ തമ്മില്‍ ചേര്‍ത്ത് അതില്‍ മാല തൂക്കിയിടുക. ഇഷ്ടമന്ത്രം ഭക്തിപൂര്‍വ്വം ജപിക്കുക. ഓരോ ഉരുവിനും ഓരോ മണി മധ്യാംഗുലികൊണ്ട് നീക്കുക. ചൂണ്ടുവിരല്‍ എപ്പോഴും ദൂരത്ത് മാറിനിന്നുകൊള്ളട്ടെ.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: