എപ്പോഴും സത്സംഗം ചെയ്യുക. നിന്റെ സംസര്‍ഗം നിന്റെ ഭാവി നിശ്ചയിക്കും. ദുഷ്ടസംസര്‍ഗം വെടിയൂ. അവരോട് നേരിട്ട് സമ്പര്‍ക്കം അരുത്. അവരില്‍ നിന്നും ഞാന്‍ ഇടപെട്ട് നിന്നെ സംരക്ഷിക്കണമെന്നും എന്റെ സ്നേഹത്താല്‍, അവരെ ഞാന്‍ പരിവര്‍ത്തനം ചെയ്യണമെന്നും എന്നോട് പ്രാര്‍ഥിക്കൂ. മിതഭാഷിയാകൂ. എല്ലായ്പ്പോഴും നല്ലതുമാത്രം ചെയ്യൂ. കഷ്ടതകളില്‍ മന്ദഹസിക്കൂ, അനായാസം ക്ഷമിക്കാന്‍ പഠിക്കൂ. നിന്റെ ഉള്ളില്‍ എന്നെക്കുറിച്ചുള്ള വിശ്വാസം പരിപക്വമായിക്കഴിയുമ്പോള് എന്നെ അന്ധമായി പിന്തുടരൂ. പൂര്‍ണഹൃദയത്തോടെ സ്നേഹിക്കൂ.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: