വാഷിങ്ടണ്‍: അമേരിക്കയില്‍ കടുത്ത മഞ്ഞ് വീഴ്ച്ചയ്ക്ക് പിന്നാലെ ശീതക്കാറ്റും ദുരിതം വിതയ്ക്കുന്നു. അമേരിക്കയുടെ തെക്കന്‍ മേഖലകളിലുണ്ടായ രൂക്ഷമായ ശീതക്കാറ്റില്‍ ഏഴു പേര് മരിച്ചു. ടെക്സാസ്, ജോര്‍ജിയ, കരോലിന എന്നിവിടങ്ങളിലാണ് ശീതക്കാറ്റ് ഉണ്ടായത്.
ഇവിടെ ജനജീവിതം സ്തംഭിച്ചു. ആറുകോടിയോളം ജനങ്ങളെ ശീതക്കാറ്റ് ബാധിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. ഇവിടെ താപനില പൂജ്യത്തിലും താഴെയായി.
ഒരു ദിവസം കൂടി ഈ സ്ഥിതി തുടരുമെന്നാണ് കലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അപ്രതീക്ഷിത സാഹചര്യമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇതിനെപ്പറ്റി നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: