ഓസ്ലോ: ലോക നേതാക്കളടക്കമുള്ളവരുടെ വ്യക്തിവിവരങ്ങളും രാജ്യങ്ങളെ സംബന്ധിച്ച രേഖകളും ചോര്‍ത്തിയ അമേരിക്കന്‍ ചാരപദ്ധതി വെളിച്ചത്തുകൊണ്ടുവന്ന മുന്‍ എന്‍എസ്എ ഉദ്യോഗസ്ഥന് എഡ്വേര്‍ഡ് സ്നോഡന് നൊബേല്‍ നാമ നിര്‍ദേശം.
നോര്‍വെയിലെ മുന്‍മന്ത്രി ബാര്‍ഡ് വെഗാര് സെല്ജെല്ലാണ് സമാധാനത്തിനുള്ള നൊബേല്‍ പ്രൈസ് സ്നോഡന് നല്‍കണമെന്ന് ആവശ്യപ്പെട്ട് നോബേല്‍ കമ്മിറ്റിക്ക് കത്തയച്ചത്. ആധുനിക രഹസ്യാന്വേഷണത്തിന്റെ സാങ്കേതിക പരാക്രമത്തിന്റെ വീര്യവും സ്വാഭവവും പുറത്താക്കിയ സ്നോഡനെ സെല്ജെല് കത്തില്‍ പുകഴ്ത്തി.
ഒരു രാജ്യം മറ്റൊരു രാജ്യത്തിനെതിരെയും പൗരന്മാര്ക്കെതിരേയും നടത്തിയ വിവരചോരണത്തിന്റെയും രഹസ്യാന്വേഷണ നിരീക്ഷണത്തിന്റെയും ആഴം കണ്ടെത്തുന്നതില്‍ സ്നോഡന് ഏറെ സംഭാവനകള്‍ നല്‍കിയെന്ന് സെല്ജെല് ഒരു പ്രമുഖ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
സ്നോഡന് സംവദിച്ചത് സമാധാനത്തിനുള്ള അടിസ്ഥാന ആവശ്യങ്ങളെപ്പറ്റിയാണ്. അതേറെ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചു. ആഗോള സുരക്ഷാ നയങ്ങളില്‍ വിശ്വാസ്യതയും സുതാര്യതയും പുനസ്ഥാപിക്കുന്നതിന് സ്നോഡന്റെ പ്രവര്‍ത്തനങ്ങള്‍ സഹായകമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2013ലാണ് യുഎസ് ചാരപദ്ധതിയായ പ്രിസത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സ്നോഡന് പുറത്തുവിട്ടത്. തുടര്‍ന്ന് അറസ്റ്റ് ഭയന്ന് രാജ്യത്തില്‍ നിന്ന് പലായനം ചെയ്തു. ഇപ്പോള്‍ റഷ്യയില്‍ കഴിയുന്ന സ്നോഡന് നേരത്തെ നോര്‍വേ ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും രാഷ്ട്രീയ അഭയത്തിന് അപക്ഷിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: