മുംബൈ: അഹമ്മദാബാദ് മുംബൈ ദേശീയ പാതയില്‍ ലക്ഷ്വറി ബസ്സും ഡീസല്‍ ടാങ്കറും കൂട്ടിയിടിച്ച് എട്ടു പേര് വെന്തു മരിച്ചു. പാല്‍ഖര്‍ താലൂക്കിലെ കുഡെ ഗ്രാമത്തിനടുത്ത് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. പുനെയില്‍ നിന്നും അഹമ്മദാബാദിലേക്ക് പോകുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. ഗുജറാത്തിലെ ഹസിരയിലേക്ക് ഡീസലുമായി പോവുകയായിരുന്ന ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ ടാങ്കറാണ് ഇടിച്ചത്. കൂട്ടിമുട്ടിയ ഉടന്‍ തന്നെ ഇരുവാഹനങ്ങള്‍ക്കും തീ പിടിച്ചു.
മരിച്ച എല്ലാവരും ബസ്സില്‍ യാത്ര ചെയ്തിരുന്നവരാണ്. തിരിച്ചറിയാന്‍ പറ്റാത്ത വിധം കത്തിക്കരിഞ്ഞതിനാല്‍ മരിച്ചവരുടെ പേരുവിവരങ്ങള്‍ കണ്ടെത്താന്‍ സമയമെടുക്കുമെന്ന് ഹൈവേ ട്രാഫിക് പോലിസ് അറിയിച്ചു. ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചതിനാല്‍ പൊട്ടിത്തെറിക്കുമെന്ന ആശങ്കമൂലം അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് പോലീസ് പറഞ്ഞു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയിലെ ഗതാഗതം നാലു മണിക്കൂറോളം സ്തംഭിച്ചു. ബസ് ്രെഡെവര്‍ ടാങ്കര്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ദേശീയ പാതയില്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. കഴിഞ്ഞ വര്‍ഷം മെയ് 29നുണ്ടായ സമാനമായ അപകടത്തില്‍ 14 പേര് മരിക്കുകയും 40ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അഗ്നിശമന സേനാപ്രവര്‍ത്തകര്‍ക്ക് തക്ക സമയത്ത് എത്തിച്ചേരാന്‍ സാധിച്ചതുകൊണ്ടാണ് ആളപായവും നാശനഷ്ടവും കുറഞ്ഞതെന്ന് താനെ കലക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: