മുംബൈ: സ്ത്രീകള്‍ക്ക് വേണ്ടത്ര ശ്രദ്ധയില്ലാത്തതു കൊണ്ടാണ് അവര്‍ പീഡനത്തിന് ഇരയാകുന്നതെന്ന് മഹാരാഷ്ട്ര വനിതാ കമ്മീഷന് അംഗവും എന്‍സിപി അംഗവുമായ ആശ മിര്‍ജെ വ്യക്തമാക്കി.
നാഗ്പൂരില്‍ നടന്ന എന്‍സിപിയുടെ വനിതാ യോഗത്തിലാണ് അവര്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. ദല്‍ഹി പെണ്‍കുട്ടിയുടെ കാര്യത്തില്‍ തന്നെയാണെങ്കില്‍ എന്തിനാണ് രാത്രി സമയത്ത് പെണ്‍കുട്ടി സിനിമയ്ക്ക് പോയതെന്നും പെണ്‍കുട്ടി സിനിമയ്ക്ക് തന്നെയാണോ പോയതെന്നും മിര്‍ജെ ചോദിക്കുന്നു.
സമാന സംഭവമായ ശക്തി മില്ലിലെ പീഡന കേസിലും പെണ്‍കുട്ടി അസമയത്ത് വിജന സമയത്തായിരുന്നു എന്ന് മിര്‍ജെ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളാണ് സൂക്ഷിക്കേണ്ടതെന്ന് മിര്‍ജെ കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍ അവരോട് തന്നെ ചോദിക്കണം എങ്ങോട്ടാണ് പോകുന്നത്? ആരോടൊപ്പമാണ് പോകുന്നത്? എന്തിനാണ് പോകുന്നത്? അവിടെ പോകേണ്ടതിന്റെ ആവശ്യകതയുണ്ടോ? എന്നോക്കെ എവിടെ പോകുന്നതിന് മുമ്പും ഒന്നു ചിന്തിക്കണമെന്നും മിര്‍ജെ പറഞ്ഞു.
വസ്തധാരണം, സ്വഭാവം, അനുയോജ്യമല്ലാത്ത സ്ഥലങ്ങളിലെ സാന്നിധ്യം എന്നീ മൂന്ന് ഘടകങ്ങളാണ് സ്ത്രീകള്‍ക്കെതിരായ ലൈംഗികാക്രമണത്തിന് കാരണമെന്നും അവര്‍ പറഞ്ഞു.
വനിതാ കമമീഷന് അദ്ധ്യക്ഷയും കേന്ദ്ര മന്ത്രി ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെയുടെ സാന്നിദ്ധ്യത്തില്‍ പൊതുവേദിയില്‍ വച്ചാണ് ആശ ഈ ചോദ്യങ്ങള്‍ സ്ത്രീകള്‍ക്കുനേരെ തൊടുത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: