ശ്രീനഗര്‍: ജമ്മുകാശ്മീരിലെ കാര്‍ഗില്‍ നഗരത്തില്‍ റെക്കോര്‍ഡ് തണുപ്പ് രേഖപ്പെടുത്തി. മിക്ക താഴ്വരകളിലും രാത്രികാലങ്ങളില്‍ മൈനസ് 20 ഡിഗ്രി സെല്‍ഷ്യസിന് താഴെ വരെ തണുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ കാര്‍ഗിലില്‍ റെക്കോര്‍ഡ് തണുപ്പാണ് രേഖപ്പെടുത്തുന്നത്. അതിശൈത്യകാലത്തുപോലും ഇത്രയധികം താഴ്ന്ന ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ലഡാക്ക് നഗരത്തില്‍ കഴിഞ്ഞ ദിവസം രാത്രി രേഖപ്പെടുത്തിയത് മൈനസ് 18.6 ഡിഗ്രി സെല്‍ഷ്യസാണ്. സംസ്ഥാനത്ത ്ഏറ്റവും കൂടുതല്‍ ചൂട് നിലനില്‍ക്കുന്ന പ്രദേശമായ ശ്രീനഗറില്‍ പോലും 0.3 ഡിഗ്രി സെല്‍ഷ്യസ് എന്ന തിങ്കളാഴ്ച്ചത്തെ ഡിഗ്രിയില്‍ നിന്നും നേര്‍പകുതിയായി താഴുകയായിരുന്നു. ഗേറ്റ്വെ നഗരത്തില്‍ മൈനസ് 1.6 ഡിഗ്രി സെല്‍ഷ്യസും, സമീപ താഴ്വരകളില്‍ മൈനസ് 1.2 ഡിഗ്രി സെല്‍ഷ്യസും തണുപ്പ് രേഖപ്പെടുത്തി. തെക്കന്‍ കാശ്മീരില്‍ മൈനസ് 4.1 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. അതേസമയം കഴിഞ്ഞ ദിവസം രാത്രി 2.8 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ താപനില രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന സ്ഥലമായ പഹല്‍ഗാമില്‍ മൈനസ് 10.4 ഡിഗ്രി സെല്‍ഷ്യസായിരുന്ന സ്ഥാനത്ത് മൈനസ് 4.6 ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: