ഹോങ്കോങ്ങ്: ചൈനയിലെ ഇരുപതിനായിരത്തോളം കോഴികളില്‍ പക്ഷിപ്പനി വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് കൊന്നൊടുക്കി. ഹോങ്കോങ്ങില്‍ ഇറക്കുമതി ചെയ്ത കോഴികളിലാണ് വൈറസ് ബാധ കണ്ടെത്തിയത്.
ചൈന ലുണാര്‍ പുതുവര്‍ഷം ആഘോഷിക്കാനിരിക്കയാണ് വീണ്ടും വൈറസ് കണ്ടെത്തിയതെന്നത് ജനങ്ങളില്‍ ആശങ്ക പരത്തിയിരിക്കുകയാണ്. ഡിസംബറില്‍ ഹോങ്കോങ്ങില്‍ പടര്‍ന്ന് പിടിച്ച എച്ച്7എന്‍9 എന്ന പക്ഷിപ്പനി രണ്ട് പേരുടെ ജീവനാണ് അപഹരിച്ചത്. പക്ഷിപ്പനിയുടെ സാന്നിധ്യം വീണ്ടും രാജ്യത്തെ മുള്‍മുനയില്‍ നിറുത്തിയിരിക്കുകയാണ്.
ചൈനയില്‍ കഴിഞ്ഞ മാസം എച്ച്7എന്‍9 ബാധിച്ച് 102 പേരോളം ആശുപത്രിയില്‍ ചികിത്സ തേടുകയും 22 ഓളം മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. രാജ്യത്തെ പ്രധാന നഗരങ്ങളിലെ കോഴി ഇറച്ചി വില്പ്പനകേന്ദ്രങ്ങള് അടച്ചുപൂട്ടി. മാസ്കുകള്‍, സംരക്ഷണവസ്ത്രങ്ങള് തുടങ്ങിയവ ധരിക്കണമെന്നും അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹോങ്കോങ്ങിലെ ചീങ്ങ് ഷാ വാന്‍ മാര്‍ക്കറ്റിലെ മാംസത്തിലാണ് വൈറസിന്റെ സാന്നിധ്യം വ്യാഴാഴ്ച്ച അധികൃതര്‍ കണ്ടെത്തിയത്. കൂട്ടിയിട്ട മാംസങ്ങള്‍ കറുത്ത പ്ലാസ്റ്റിക് കവറുകളിലാക്കി സ്ഥലത്തുനിന്നും നീക്കം ചെയ്തെങ്കിലും ആശങ്കകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്.
സംഭവത്തെത്തുടര്‍ന്ന് ഹോങ്കോങ്ങിലെ ഇറച്ചി വില്‍പ്പന മാര്‍ക്കറ്റുകള്‍ 21 ദിവസത്തേക്ക് പൂട്ടിയിരിക്കുകയാണ്. ഇനി രോഗാണുക്കളെ പൂര്‍ണമായി നീക്കം ചെയ്തതിന് ശേഷം മാത്രമേ മാര്‍ക്കറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളു. പക്ഷിപ്പനി പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് ഫിലിപ്പീന്‍സ് ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ചൈനയില്‍ നിന്നും കോഴി ഇറച്ചി ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിരിക്കുകയാണ്. എച്ച്7എന്‍9 വൈറസ് പടര്‍ന്ന് പിടിച്ചതോടെ 650,000 ഡോളറാണ് ചൈനയ്ക്ക് നഷ്ടം സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: