ചെന്നൈ: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ഡിഎംകെയില്‍ നിന്ന് പുറത്താക്കിയ അഴഗിരിക്കെതിരേ ശക്തമായ ആരോപണങ്ങളുമായി പിതാവ് കരുണാനിധി രംഗത്ത്. സ്റ്റാലിന് അധിക കാലം ജീവിക്കില്ലെന്നും മൂന്ന് മാസങ്ങള്‍ക്കകം മരിക്കുമെന്നും അഴഗിരി തന്നോട് പറഞ്ഞിരുന്നതായി കരുണാനിധി പറഞ്ഞു. അഴഗിരിക്ക് ഇത്തരത്തില്‍ പറയാന്‍ എങ്ങനെ തോന്നിയെന്നും കരുണാനിധി ചോദിക്കുന്നു. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
മകന്റെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇനിയും വച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്ന് കരുണാനിധി പറഞ്ഞു. പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കുന്ന തരത്തിലാണ് അഴഗിരിയുടെ പ്രസ്താവനകള്‍. സഹിക്കാന്‍ പറ്റാത്ത പരാമര്‍ശങ്ങള്‍ നടത്തിയതു കൊണ്ടാണ് അഴഗിരിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. മുന്‍പ് അഴഗിരി പാര്‍ട്ടിയുടെ ഉന്നതസ്ഥാനങ്ങള്‍ വഹിച്ചിരുന്നതാണെന്ന കാര്യവും വിസ്മരിക്കുകയാണ്.
എന്ത് കൊണ്ടാണ് സ്റ്റാലിനോട് അഴഗിരിക്ക് ഇത്ര ദേഷ്യം എന്നെനിക്ക് അറിയില്ല. ഒരച്ഛന് എങ്ങിനൊണ് ഇത് സഹിക്കുകയെന്നും ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ കരുണാനിധി പറഞ്ഞു. ജനുവരി 24 നാണ് കരുണാനിധിയുടെ മകന് എം കെ അഴഗിരിയെ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്നും പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.
കരുണാനിധിയുടെ പിന്‍ഗാമി ആരെന്നതിനെ ചൊല്ലി ഡിഎംകെയില്‍ നാളുകളായി ഡിംകെയില് പോരു മുറുകുന്നതിനിടെയാണ് അഴഗിരിയുടെ പുറത്താക്കല്‍. അഴഗിരിയുടെ ശക്തികേന്ദ്രമായ ഡിഎംകെ മധുരഘടകം നേതൃത്വം പിരിച്ചുവിട്ടതോടെയാണ് പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചത്. ഇതോടെ അഴഗിരിയുടെ വിശ്വസ്തര്‍ക്ക് സ്ഥാനമാനങ്ങള്‍ നഷ്ടമാകുകയും തല്‍സ്ഥാനത്ത് കരുണാനിധിയുടെ തന്നെ മകനായ എംകെ സ്റ്റാലിന്റെ വിശ്വസ്തരെ നിയമിക്കുകയും ചെയ്തിരുന്നു.
ഡിഎംഡികെയുമായി സഖ്യത്തിലേര്‍പ്പെടുന്നതിനെക്കുറിച്ച് അഴഗിരി നടത്തിയ പ്രസ്താവനയെയും നേതൃത്വം വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: