ന്യൂദല്‍ഹി: സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന കലാരൂപങ്ങളും സൈനിക ശക്തിയും തെളിയിച്ച് രാജ്യം അറുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഇന്ത്യാ ഗേറ്റില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദേശീയ പതാക ഉയര്‍ത്തി. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയായിരുന്നു റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിലെ മുഖ്യാതിഥി.
പ്രധാനമന്ത്രി മന്മോഹന് സിംഗ് ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന് ജ്യോതിയില്‍ ധീരരക്തസാക്ഷികള്‍ക്ക് പുഷ്പാര്‍ച്ചന നടത്തിയതോടെയാണ് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ തുടങ്ങിയത്. രാഷ്ട്രപതി പരേഡിന് സല്യൂട്ട് സ്വീകരിച്ചു. യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി, പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ്, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, കേന്ദ്രമന്ത്രിമാര്‍, രാഷ്ട്രീയനേതാക്കള്‍ തുടങ്ങി പ്രമുഖര്‍ ചടങ്ങിന് സാക്ഷികളായി.
രാഷ്ട്രപതി ഭവന് മുതല്‍ ചെങ്കോട്ട വരെ നീണ്ട റിപ്പബ്ലിക്ക് ദിന പരേഡില്‍ രാജ്യത്തിന്റെ സാംസ്കാരിക തനിമ വ്യക്തമാക്കുന്ന നിശ്ചല ദൃശ്യങ്ങളും അണിനിരന്നു. കര, നാവിക, വ്യോമ സേനാംഗങ്ങള്‍ക്കു പുറമെ എന്‍സിസി കേഡറ്റുകളും അര്‍ദ്ധ സൈനികരും ഉള്‍പ്പെടെ 5000 പേര് പരേഡില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: