ബര്‍ലിന്‍: അമേരിക്കയെ കൂടുതല്‍ വെട്ടിലാക്കി സ്നോഡന്റെ വെളിപ്പെടുത്തല്‍. ലോകത്തിലെ വിവിധ സ്വകാര്യ വ്യവസായ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ അമേരിക്കയുടെ സുരക്ഷാ ഏജന്‍സിയായ എന്‍എസ്എ ചോര്‍ത്തിയതായി ഒരു സ്വകാര്യ ടെലിവിഷനോട്് എഡ്വേര്‍ഡ് സ്നോഡന് വ്യക്തമാക്കി. അമേരിക്കന്‍ കമ്പനികളുമായി കിടമത്സരം നടത്തുന്ന ജര്‍മ്മന്‍ കമ്പനികളുടെ വിവരങ്ങളാണ് സുരക്ഷാ ഏജന്‍സികള്‍ ചോര്‍ത്തിയവയില്‍ ഏറെയും.
ജര്‍മ്മനിയിലെ എആര്‍ഡി ടിവി ചാനലിന് നല്കിയ അഭിമുഖത്തിലാണ് സ്നോഡന്റെ വിവാദപരാമര്‍ശം. അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് ആവശ്യമായി തോന്നുന്ന വിവരങ്ങള്‍ ഏതെങ്കിലും സ്ഥാപനത്തിലുണ്ടെന്ന് തോന്നിയാല്‍ അത് ചോര്‍ത്താന്‍ എന്‍ഐഎ മടിച്ചിരുന്നില്ലെന്നാണ് സ്നോഡന് പറഞ്ഞത്. ഇത്തരം വിവരങ്ങള്‍ ചോര്‍ത്തുന്നതിന് രാജ്യസുരക്ഷയുമായി ബന്ധം വേണമെന്നില്ലെന്നും പകരം രാജ്യത്തിന്റെ നേട്ടം മാത്രം നോക്കിയാല്‍ മതിയെന്നുമുള്ള സമീപനമാണ് സുരക്ഷാ ഏജന്സിക്കുള്ളതെന്ന് സ്നോഡന് പറഞ്ഞു.
അമേരിക്കന്‍ ചാരസംഘടനകള്‍ തന്നെ വധിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് സ്നോഡന് ജര്‍മ്മന്‍ ചാനലിന് നല്കിയ അഭിമുഖത്തിലും ആരോപിച്ചു. ബസ്ഫീഡ് എന്ന വെബ്സൈറ്റിലാണ് ഈ വിവരം ആദ്യമായി പുറത്തുവന്നത്. ഈ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചായിരുന്നു എആര്ഡിക്ക് നല്കിയ അഭിമുഖത്തിലും സ്നോഡന് ആവര്‍ത്തിച്ചത്. അമേരിക്കന്‍ ദേശീയ സുക്ഷാ ഏജന്‍സി ഇന്ത്യയുള്‍പ്പെടെ മറ്റ് രാജ്യങ്ങളിലെ ആഭ്യന്തരവിവരങ്ങള്, പൗരന്മാരുടെ ഫോണ്‍, ഇ-മെയില്‍ സന്ദേശങ്ങളടക്കം ചോര്‍ത്തുന്നുവെന്ന് സ്നോഡന് മാധ്യമങ്ങള്‍ വഴി പുറത്തുവിട്ടിരുന്നു. മറ്റ് രാജ്യങ്ങള്‍ ഇത് ആദ്യം കാര്യമായി എടുത്തിരുന്നില്ലെങ്കിലും തെളിവുകള്‍ പുറത്തുവിട്ടതോടെ സ്നോഡന് അമേരിക്കയുടെ പ്രഖ്യാപിത ശത്രുവായി മാറി.
ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന്റെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ അമേരിക്ക ചോര്‍ത്തിയിരുന്നുവെന്ന സ്നോഡന്റെ വെളിപ്പെടുത്തലുകള്‍ ജര്‍മ്മനിയില്‍ വലിയ വിവാദങ്ങള്‍ ഉയര്‍ത്തി. യൂറോപ്പ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ വരെ അമേരിക്കക്കെതിരെ തിരിഞ്ഞു.
അമേരിക്ക ക്ഷമിക്കാനാകാത്ത വിശ്വാസവഞ്ചനയാണ് കാട്ടിയതെന്ന് മെര്‍ക്കല്‍ പ്രതികരിച്ചു. ആദ്യം നിഷേധിച്ചെങ്കിലും ഒടുവില്‍ മെര്‍ക്കലിന്റെ ഫോണ്‍ ചോര്‍ത്തിയ സംഭവം തെറ്റാണെന്നും ഇനിയൊരിക്കലും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നു ഒബാമയ്ക്ക് പറയേണ്ടിവന്നു. സര്‍ക്കാരിന്റെ വസ്തുവകകള്‍ മോഷ്ടിച്ചു, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അനുമതിയില്ലാതെ ചോര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് അമേരിക്ക സ്നോഡനെതിരെ ചുമത്തിയിരിക്കുന്നത്. ഓരോ കുറ്റത്തിനും പരമാവധി പത്ത് വര്‍ഷത്തെ തടവുശിക്ഷ ലഭിക്കും വിധമാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
അമേരിക്കയുടെ ശക്തമായ എതിര്‍പ്പുകളും ഭീഷണികളും നിലനിന്നിരുന്നപ്പോഴാണ് സ്നോഡന് അഭയം കൊടുക്കാന്‍ റഷ്യ തീരുമാനിച്ചത്. കഴിഞ്ഞ ആഗസ്തിലാണ് എഡ്വേര്‍ഡ് സ്നോഡന് റഷ്യ ഒരു വര്‍ഷത്തേക്ക് രാഷ്ട്രീയ അഭയം നല്കാന് തീരുമാനിച്ചത്. മോസ്കോ വിമാനത്താവളത്തിലാണ് അതുവരെ സ്നോഡന് കഴിച്ചു കൂട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: