ചെന്നൈ: ഡിഐംകെയില് ജനാധിപത്യമില്ലെന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട കരുണാനിധിയുടെ മകന് എം കെ അഴഗിരി. ‘ഡിഎംകെ പ്രസിഡണ്ടിനെ ആരൊക്കെയോ ചേര്‍ന്ന് ഭീഷണിപ്പെടുത്തി വെച്ചിരിക്കുകയാണെന്ന് സംശയിക്കുന്നു.
പാര്‍ട്ടിയില്‍ നിന്നും എന്നെ പുറത്താക്കിയവരോട് നീതി നടപ്പാക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നെന്നും അഴഗിരി പറഞ്ഞു. ഭാവി പരിപാടികള്‍ അനുയായികളുമായി ആലോചിച്ച് തീരുമാനിക്കും.’ അഴഗിരി മാധ്യമങ്ങളോട് പ്രതികരിച്ചു. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അഴഗിരിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
പാര്‍ട്ടിയുടെ എല്ലാ ചുമതലയില്‍ നിന്നും അഴഗിരിയെ നീക്കിയതായി പാര്‍ട്ടി തലവനായ കരുണാനിധിയാണ് അറിയിച്ചത്. വിജയകാന്ത് നേതൃത്വം നല്കുന്ന എംഡിഎംകെയുമായി സഖ്യത്തിലേര്‍പ്പെടാനുള്ള ഡിഎംകെ തീരുമാനത്തിനെതിരെ പരസ്യമായി പ്രതികരിച്ചതാണ് പുറത്താക്കലില്‍ കലാശിച്ചത്.
കരുണാനിധിയുടെ പിന്‍ഗാമി ആരെന്നതിനെ ചൊല്ലി ഡിഎംകെയില്‍ നാളുകളായി പോരു മുറുകുന്നതിനിടെയാണ് അഴഗിരിയുടെ പുറത്താക്കല്‍. അഴഗിരിയുടെ പുറത്താക്കലിലൂടെ എം കെ സ്റ്റാലിനാണ് തന്റെ പിന്‍ഗാമി എന്ന സൂചനയാണ് എം കരുണാനിധി നല്‍കുന്നത്. നേരത്തെ അനര്‍ഹമായ സ്ഥാനമാനങ്ങള്‍ വഹിച്ചതിന്റെ പേരില്‍ അഴഗിരിയുടെ അഞ്ച് വിശ്വസ്തരെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: