കൊച്ചി: ദി എക്സ്പോര്‍ട്ട് ഇംപോര്‍ട്ട് ബാങ്ക് ഓഫ് കൊറിയയുമായി ഐസിഐസിഐ ബാങ്ക് 200മില്ല്യണ്‍ യുഎസ് ഡോളറിന്റെ കരാര്‍ ഒപ്പിട്ടു.
ഇരുബാങ്കുകള്ക്കുമിടയിലുള്ള ക്രെഡിറ്റ് ലൈന്‍ 1 ബില്ല്യണ്‍ യുഎസ് ഡോളറാണ് ഇപ്പോള്‍. മറ്റ് പങ്കാളിത്ത ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കൊറിയ എക്സിംബാങ്കിന് സിംഗിള്‍ ലാര്‍ജസ്റ്റ് ക്രെഡിറ്റ് ലൈന്‍ ഐസിഐസിഐ ബാങ്കുമായാണുള്ളത്. പുതിയ ലൈന്‍ ഓഫ് ക്രെഡിറ്റ് ഐസിഐസിഐ ബാങ്കിന്റെ ഹോങ്ങ് കോംഗ് ബ്രാഞ്ചുവഴിയാണ് ഉപയോഗപ്പെടുത്താനാവുക. കൊറിയന്‍ കമ്പനികളുമായുള്ള വാണിജ്യ ബന്ധങ്ങള്‍ക്ക് ഇത് സഹായകമാകും.
ഐസിഐസിഐ ബാങ്ക് ഹോങ്ങ് കോംഗ് ബ്രാഞ്ച് ചീഫ് എക്സിക്യൂട്ടീവ് മുരളി രാമകൃഷ്ണനും കൊറിയ എക്സിംബാങ്ക് ചെയര്‍മാനും പ്രസിഡന്റുമായ കിം യോങ്ങ് ഹ്വാനും ഇത് സംബന്ധിച്ച കരാറില്‍ ഒപ്പിട്ടു. ഇന്ത്യയും കൊറിയയും തമ്മിലുള്ള വ്യാപാര – നിക്ഷേപബന്ധം ശക്തിപ്പെടുത്തുന്നതിന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: