വേണ്ടടത്തോളം ചിന്തിക്കാതെ സ്നേഹവും ഉണ്ടാകുന്നില്ല. നിങ്ങള്‍ ഒരു വേള മുമ്പുകണ്ട് സവിസ്മയം പ്രശംസിക്കുകപോലും ചെയ്തിരിക്കാവുന്ന നിങ്ങളുടെ ഒരമ്മാമന്റെ ഭാതൃഭാര്യയുടെ മരുമകനോട് നിങ്ങളുടെ പ്രിയപ്പെട്ട അടുത്ത ബന്ധുവോടുള്ളത്ര സ്നേഹം നിങ്ങള്‍ക്കൊരിക്കലും ഉണ്ടാവുകയില്ല. കാരണം, ആ കുട്ടിയെപ്പറ്റി നിങ്ങള്‍ വേണ്ടത്ര ചിന്തിച്ചിട്ടുണ്ടായിരിക്കയില്ല, പ്രാര്‍ഥനാമുറിയിലിരുന്ന് തീവ്രനിഷ്ഠയോ ടെ ചെയ്യപ്പെടുന്ന ജപവും നിരന്തരം മാനസികമായി ഭഗവന്നാമങ്ങളെ ഉച്ചരിക്കുന്നശീലവും ഭക്തിവളര്ത്താനുള്ള നിശ്ചിതപദ്ധതികളാണ്. തുടര്‍ച്ചയായ ചിന്തയാണ് എല്ലാ സ്നേഹബന്ധങ്ങളുടെയും മുറുക്ക ത്തെ ഉണ്ടാക്കുന്നത്. ഒരു കാര്യത്തെപ്പറ്റി എത്ര ചുരുക്കം ചിന്തിക്കുന്നു വോ അത്രയ്ക്കുമാത്രമേ അതുമായുള്ള ബന്ധവും ഉണ്ടാവുകയുള്ളൂ. മറിച്ചും ഇത് അത്രതന്നെ സത്യമാണ്. ഒരു കാര്യത്തെപ്പറ്റി എത്രയധികം ചിന്തിക്കുന്നുവോ അത്രയും അതുമായള്ള ബന്ധത്തിനും പിരിമുറുക്കും ഉണ്ടാകുന്നു.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: