ഭാരതത്തിലെ സിദ്ധന്മാരെക്കുറിച്ച് പറയുമ്പോള്‍, ചരിത്രരേഖകളില്ലാത്ത ഒരു കാലഘട്ടത്തിലേക്ക് – ഏത് കാലത്തിന്റെ ഇരുളില്‍നിന്ന് രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ ഐതിഹ്യം വ്യര്‍ഥമായി ശ്രമിക്കുന്നുവോ ആ ഭൂതകാലത്തിലേക്ക് – എന്റെ മനസ്സുപോകുന്നു. ഭാരതത്തിലെ സിദ്ധന്മാര് മിക്കവാറും അസംഖ്യേയരാണ്. ഹിന്ദുജനത, ആയിരമായിരം കൊല്ലങ്ങളായി, സിദ്ധന്മാരെ ഉളവാക്കുകയല്ലാതെ മേറ്റ്ന്താണ് ചെയ്തുപോന്നത്? അതുകൊണ്ട്, ഏറ്റവും സമുജ്ജ്വലരായ യുഗപ്രവൃത്തികളില് ചുരുക്കം ചിലരുടെ ജീവിതങ്ങളെടുത്ത് നിങ്ങളുടെ മുമ്പില്‍ സമര്‍പ്പിക്കാം. എന്നുവച്ചാ ല്‍, ഞാന്‍ അവരെക്കുറിച്ച് നടത്തിയിട്ടുള്ള പഠനങ്ങള്‍.
ആദ്യമായി നമ്മുടെ മതഗ്രന്ഥങ്ങളെക്കുറിച്ച് ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. അവയില്‍ സത്യത്തിന്റെതായ രണ്ടാദര്ശങ്ങളാണുള്ളത്. ഒന്ന് നാം അനശ്വരമെന്ന് പറയുന്നതാണ്; മറ്റേത് അത്രതന്നെ പ്രാമാണികമല്ലെങ്കിലും അതാത് പ രിതസ്ഥിതികളിലും സമയങ്ങളിലും സ്ഥലങ്ങളിലും ബലത്തില്‍ വരുന്നതും; ആത്മാവിന്റെയും ഈശ്വരന്റെയും സ്വഭാവത്തെ പരാമര്‍ശിക്കു ന്ന നിത്യസംഭവങ്ങള്‍, ആത്മാക്ക ളും ഈശ്വരനും തമ്മിലുള്ള ബന്ധങ്ങള്‍ – ഇവയെ ഉള്‍ക്കൊള്ളുന്നവയാണ് ശ്രുതിയെന്നും വേദമെന്നുമുള്ള ഗ്രന്ഥങ്ങള്‍. മനു, യാജ്ഞവ ല്ക്യന് തുടങ്ങിയവരുടെ ഗ്രന്ഥങ്ങളിലും പുരാണങ്ങള്‍ മുതല്‍ തന്ത്രങ്ങള്‍ വരെയുള്ള ഗ്രന്ഥങ്ങളിലും ഉള്‍പ്പെടുത്തി, അടുത്ത കിടയില്‍പ്പെട്ട, സത്യങ്ങളെയാണ് നാം സ്മൃതികളെന്ന് പറയുന്നത്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: