തിരുവനന്തപുരം: ബജറ്റിലിലെ നികുതി വര്‍ദ്ധനവുകള്‍ സാധാരണക്കാരനെ ബാധിക്കുമ്പോള്‍ ധനമന്ത്രി പ്രഖ്യാപിച്ച നികുതി ഇളവുകള്‍ സാധാരണക്കാരന് പ്രയോജനപ്പെടില്ല. സ്വര്‍ണ്ണവ്യാപാരികള്‍ക്കും ആശുപത്രി ഉടമകള്‍ക്കും ബേക്കറി ഉത്പാദകര്‍ക്കും ആയുര്‍വേദ കോസമെറ്റിക് ഉല്പാദര്ക്കും ലക്ഷ്വറി ഹോട്ടലുകള്‍ക്കും ആഡംബര കണ്വെന്ഷന് സെന്ററുകള്‍ക്കും പ്രയോജനം നല്കുന്നു. നികുതി ഇളവുകളാണ് ജനപ്രിയ ബജറ്റിലൂടെ കെ.എം. മാണി പ്രഖ്യാപിച്ചത്. പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ദ്ധനവിലൂടെയും നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവിലും പൊറുതിമുട്ടിയ സാധാരണക്കാരന് ഗുണകരമായ ഒരു നികുതിഇളവുപോലും പ്രഖ്യാപിക്കാന്‍ ധനമന്ത്രിക്കായില്ല.
തെങ്ങ്, കവുങ്ങ്, കുരുമുളക് എന്നിവ കൃഷി ചെയ്യുന്ന കര്‍ഷകരെയും പ്ലാന്റേഷന് ലേബര്‍ ആക്ടിന്റെ പരിധിയില്‍ വരുന്ന കമ്പനികള്‍ അല്ലാത്ത എല്ലാ കര്‍ഷകരെയും പ്ലാന്റേഷന് നികുതി നല്കുന്നതില് നിന്നും പൂര്‍ണമായി ഒഴിവാക്കി. പ്ലാന്റേഷന് ലേബര്‍ ആക്ടിന്റെ പരിധിയില്‍ തെങ്ങ്, കവുങ്ങ്, കുരുമുളക് കൃഷി ചെയ്യുന്നവരല്ല കേരളത്തിലെ സാധാരണക്കാരെന്ന് കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം. കര്‍ഷകര്‍ക്ക് പ്രയോജനമായ നികുതി ഇളവെന്ന് പ്രഖ്യാപനം യഥാര്‍ത്ഥത്തില്‍ വിരലിലെണ്ണാവുന്ന വന്‍കിട പ്ലാന്റേഷന് ഉടമകളെ സഹായിക്കും.
സ്വര്‍ണ വ്യാപാരികളെ സഹായിക്കാന്‍ നിലവിലെ കോമ്പൗണ്ടിംഗ് നികുതി വ്യവസ്ഥയില്‍ ഭേദഗതി കൊണ്ടുവരും. 30 വര്‍ഷം, 5 വര്‍ഷം തുടര്‍ച്ചയായി കോമ്പൗണ്ട് ചെയ്തവര്‍ക്ക് ഒരു കുറഞ്ഞ നിരക്ക് വിറ്റുവരവ് സ്ലാബനുസരിച്ച് നികുതി നിശ്ചയിക്കും. പത്ത് ലക്ഷത്തിന് മുകളില്‍ 40 ലക്ഷം വരെ ഒരു വര്‍ഷം വിറ്റുവരവുള്ള മൂന്നോ അതില്‍ താഴെയോ വര്‍ഷം കോമ്പൗണ്ടിംഗ് അടക്കുന്നവര്‍ കഴിഞ്ഞ വര്‍ഷം അടച്ച നികുതിയുടെ 105 ശതമാനം നികുതി അടക്കണം. മൂന്നു കൊല്ലത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി കോമ്പൗണ്ടിംഗ് അടയ്ക്കുന്നവര്‍ കഴിഞ്ഞവര്‍ഷം അടച്ച നികുതിയുടെ 104 ശതമാനവും അഞ്ച് കൊല്ലത്തില്‍ കൂടുതല്‍ അടയ്ക്കുന്നവര്‍ 103 ശതമാനവും നികുതി അടയ്ക്കണം. 40 ലക്ഷത്തന് മുകളില്‍ ഒരു കോടിവരെ വിറ്റുവരവുള്ളവര്‍ക്ക് ഇത് യഥാക്രമം 115%, 112%, 109% എന്നിങ്ങനെയാണ്. ഒരു കോടിക്കുമുകളില്‍ വിറ്റുവരവുള്ളവര്‍ 125%, 120%, 115% എന്നിങ്ങനെ നികുതി അടച്ചാല്‍ മതിയാകും. മൊത്തം പത്തുലക്ഷം രൂപവരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് വിറ്റു വരവിന്റെ ഒരു ശതമാനമായിരിക്കും കോമ്പൗണ്ടഡ് നികുതി. വാങ്ങാല്‍, വില്‍പ്പന ഇല്ലാത്ത ബ്രഞ്ചുകള്ക്ക് നികുതി ഉണ്ടാവില്ല. വ്യാപരം നിര്‍ത്തുന്ന ബ്രഞ്ചുകളുടെ നികുതി ബാധ്യത പരിഗണിച്ച് അടുത്തവര്‍ഷം അടയ്ക്കേണ്ടുന്ന കോമ്പൗണ്ടിംഗ് നികുതിയില്‍ അനുപാതി കുറവ് നല്‍കാനുള്ള വ്യവസ്ഥ നിയമത്തില്‍ കൊണ്ടുവരും. കോമ്പൗണ്ടിംഗ് നികുതി നിശ്ചയിക്കുന്ന സ്ലാബ് സമ്പ്രദായം മൊത്തം വിറ്റുവരവിനനുസരിച്ചായിരിക്കും. സ്വര്‍ണ വ്യാപാരികള്‍ക്ക് ഉപഭോക്താവില്‍ നിന്ന് പിരിക്കാവുന്ന നികുതി അവര്‍ അടയ്ക്കേണ്ട കോമ്പൗണ്ടഡ് നികുതിയുടെ നിരക്ക് അനുസരിച്ച് പരിമിതപ്പെടുത്തും. വന്‍കിട വ്യാപാരികള്‍ക്ക് പ്രയോജനകരമാകുന്നതാണ് ഈ വ്യവസ്ഥകളെല്ലാം. ഇതിലൂടെ 25 കോടി രൂപയുടെ നികുതി നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്.
ഹോട്ടലുകളുടെ ലക്ഷ്വറി ടാക്സ് ടൂറിസം ഓഫ് സീസണായ ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ 5 ശതമാനമായി കുറയ്ക്കും. 20000 രൂപയ്ക്ക് മുകളില്‍ വാടകയുള്ള ആഡിറ്റോറിയങ്ങളുടെയും കണ്വെന്ഷന് സെന്ററുകളുടെയും ആഡംബരനികുതി നിരക്ക് 20 ശതമാനത്തില്‍ നിന്നും 10 ശതമാനമായി കുറയും. ടൂറിസം വകുപ്പ് അംഗീകരിക്കുന്ന ശില്പശാലകള്ക്കും കണ്‍വെന്‍ഷനുകള്‍ക്കും ഈ കുറഞ്ഞ നികുതി നിരക്ക് ബാധകമാവും.
കൊച്ചി മെട്രോ പദ്ധതിയിന്മേലുള്ള വര്‍ക്സ് കോണ്‍ട്രാക്ട് നികുതി ഒഴിവാക്കും. ഇതു മൂലം 250 കോടി രൂപയുടെ നികുതി നഷ്ടമാകുമെന്നാണ് കണക്കാക്കുന്നത്. കപ്പലുകളില്‍ ഇന്ധനമായി ഉപയോഗിക്കുന്ന ഫര്‍ണസ് ഓയിലിന്റെ നികുതി 14.5 ശതമാനത്തില്‍ നിന്നും 5 ശതമാനമാക്കി.
ചാരിറ്റബിള്‍ ആശുപത്രികള്‍ക്ക് നികുതിയിളവ് ലഭിക്കുന്നതിനായി ഇന്‍കംടാക്സ് എക്സമ്പ്ഷന്‍ ഉത്തരവ് മാത്രം പരിഗണിച്ച് വാണിജ്യനികുതി കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇതിന് 10000 രൂപ ഫീസ് ഈടാക്കും. ആയുര്‍വേദ കോസ്മെറ്റിക് ഉത്പ്പന്നങ്ങളുടെ നികുതി നിരക്ക് 12.5 ശതമാനത്തിനും 4 ശതമാനമായി കുറയ്ക്കും.
ബ്രാന്റഡ്, അണ്‍ബ്രാന്റഡ് വ്യത്യാസമില്ലാതെ വിവിധതരം കേക്കുകള്‍, ഹല്‍വ, മിക്സ്ചര്‍, ലഡ്ഡു, ജിലേബി എന്നിവയുടെ നികുതി 5 ശതമാനമായി ഏകീകരിച്ചു. തവിടെണ്ണ പൂര്‍ണമായും വെളിച്ചെണ്ണയില്‍ നിര്‍മ്മിക്കുന്ന സോപ്പുകള്‍ എന്നിവ നികുതിയില്‍ നിന്നും ഒഴിവാക്കും. മൈദ, ഗോതമ്പ് പൊടി എന്നിവയെ നികുതിയില്‍നിന്ന് ഒഴിവാക്കി. ഉഴുന്നു പൊടിയുടെ നികുതി ഒരു ശതമാനമായി കുറയ്ക്കുകയും ചെയ്തു.
റബ്ബര്‍ തോട്ടങ്ങളില്‍ ഉപയോഗിക്കുന്ന റബ്ബര്സ്പ്രേ ഓയിലിന്റെ നികുതി നിരക്ക് 5 ശതമാനമാക്കി. പേപ്പര്‍ കപ്പുകളുടെ നികുതിയില്‍ നിന്നും ഒഴിവാക്കി.
ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ 2005 ഏപ്രില്‍ 1 മുതല്‍ 2013 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ അംഗീകൃത റേഷന്‍ മൊത്ത കച്ചവട വ്യാപാരികള്‍ക്ക് വിറ്റ അരിക്ക് നികുതി ബാധകമായിരുന്നു. ഈ നികുതി ഒഴിവാക്കും.
മൂല്യവര്‍ദ്ധിത നികുതി നിലവില്‍ വരുന്നതിനു മുമ്പുള്ള കുടിശ്ശിക തീര്‍പ്പാക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 2008ല്‍ നിലവിലുണ്ടായിരുന്ന പ്രത്യേക ആംനസ്റ്റി പദ്ധതി വീണ്ടും നടപ്പാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: