തിരുവനന്തപുരം: കെ എം മാണിക്ക് പുകയില ഉല്പന്ന ലോബിയോടുള്ളതാല്പര്യം വീണ്ടും വ്യക്തമായി. . ബജറ്റില്‍ മദ്യത്തിനും സിഗററ്റിനും നികുതി കൂട്ടുക എന്നത് പതിവാണ്. ലഹരി സാധനങ്ങളുടെ ഉപയോഗം കുറക്കുന്നതിനോപ്പം, എതിര്‍പ്പില്ലാതെ വരുമാന വര്‍ധനയും നടക്കും എന്നതാണ് കാരണം. ബജറ്റില്‍ മദ്യത്തിന്റെ നികുതി 105 ശതമാനത്തില്‍നിന്ന് 115 ആയി ഉയര്‍ത്തിയിട്ടുണ്ട്. പുകയില ഉല്പന്നങ്ങളെ തൊട്ടിട്ടില്ല.. കേരളത്തില്‍ നിലവില്‍ സിഗററ്റിന് 20 ശതമാനം നികുതിയാണ് ഈടാക്കുന്നത്. ബീഡി പൂര്‍ണമായും നികുതിവിമുക്തവുമാണ്.പുകയില ഉല്പന്നങ്ങള്ക്ക് നികുതി വര്‍ധിപ്പിക്കണമെന്നത് പുകയില നിയന്ത്രണ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ നിരന്തര ആവശ്യമായിരുന്നു. ഇതിന് മാണി തയ്യാറാകാതിരുന്നത് പുകയില ലോബിയുടെ താല്പര്യപ്രകാരമാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു . ഇത് ശരിവെക്കുന്നതാണ് പുതിയ ബജറ്റും.
അയല്‍ സംസ്ഥാനങ്ങളില്‍ നികുതി കൂട്ടാത്തതിനാലാണ് പുകയില ഉല്‍പ്പന്നങ്ങല്‍ക്ക് നികുതി വര്‍ധിപ്പിക്കാത്തതെന്നാണ് മാണി പറയുന്നത്. ഇതിന് ഒരു ന്യായീകരണവുമില്ല. മദ്യത്തിന് തമിഴ്നാട്ടില്‍ 74 ശതമാനമായിരിക്കെ ഇവിടെ 115 ആക്കിയപ്പോള്‍ പ്രത്യേകിച്ചും. രാജസ്ഥാനില്‍ 65 ശതമാനമാണ് പുകയില ഉല്പന്നങ്ങളുടെ നികുതി.
നേരത്തേ ധനകാര്യമന്ത്രി കെ.എം.മാണിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പുകയില മൂലം ക്യാന്‍സറിന് ഇരയായ വ്യക്തികള്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ അദ്ദേഹവുമായി പങ്കുവയ്ക്കുകയും പുകയില ഉപഭോഗം കുറയ്ക്കുന്നതിനുള്ള ഏറ്റവും മെച്ചപ്പെട്ട മാര്‍ഗമായ നികുതിവര്‍ധനവ് നടപ്പാക്കണണെന്ന് ആവശ്യപ്പെടുകയും ചെയ്തതാണ്. റീജണല്‍ കാന്‍സര്‍ സെന്ററിലെത്തുന്ന 40 കാന്‍സര്‍ ശതമാനം കേസുകളും പുകയിലയുടെ ഉപഭോഗം മൂലമുള്ളതാണ്.
കേരളത്തില്‍ 55 ലക്ഷത്തോളം പേര് പുകയില ഉല്പന്നങ്ങള് ഉപയോഗിക്കുന്നുണ്ടെന്നും വാറ്റ് 65 ശതമാനമാക്കി ഉയര്‍ത്തുന്നതിലൂടെ 4.45 ലക്ഷം ആളുകളുടെയെങ്കിലും ജീവന് രക്ഷിക്കാനാകുമെന്നും യുഎസ്എയിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: