തിരുവനന്തപുരം : ടാക്സി വാഹനങ്ങള്‍ക്കും കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ക്കും ബജറ്റില്‍ ഏര്‍പ്പെടുത്തിയ പുതിയ നികുതി നിരക്ക് ടൂറിസത്തെയും തീര്‍ത്ഥാടനത്തെയും പ്രതികൂലമായി ബാധിക്കും. പുഷ്ബാക്ക്, സ്ലീപ്പര്‍ ബര്‍ത്തുള്ള കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അധിക നികുതിയും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതിയും ടാക്സികള്‍ക്ക് ഏര്‍പ്പെടുത്തിയ ഒറ്റത്തവണ നികുതി സമ്പ്രദായം സാധാരണക്കാരനായ ലക്ഷക്കണക്കിനാളുകളുടെ ജീവിതം തന്നെ പ്രതിസന്ധിയിലാക്കും.
കേരളത്തിനുള്ളില്‍ സര്‍വ്വീസ് നടത്തുന്ന പുഷ്ബാക്ക് സംവിധാനമുള്ള 7 സീറ്റില്‍ കൂടുതല്‍ ഉള്ള കോണ്‍ട്രാക്ട് ക്യാരേജുകള്‍ക്ക് പുഷ്ബാക്ക് സീറ്റൊന്നിന് 1000 രൂപയാണ് പുതിയ നികുതി. സ്ലീപ്പര്‍ ബര്‍ത്തിന് 2000 രൂപയും നിലവില്‍ ഇത് 750 രൂപയും 1000 രൂപയുമായിരുന്നു. 49 സീറ്റ് ബസന് ത്രൈമാസം 36,750 രൂപ നികുതി അടച്ചിരുന്ന ഉടമയ്ക്ക് ഇനി 49,000 രൂപ അടയ്ക്കേണ്ടി വരും. പ്രതിവര്‍ഷം 49000 രൂപയുടെ അധിക ബാധ്യതയാണ് ഇതുവഴി ഉടമയ്ക്ക് വന്നു ചേരുക.
കേരളത്തിന് പുറത്തേയ്ക്ക് സര്‍വ്വീസ് നടത്തുന്ന വാഹനങ്ങളില്‍ പുഷ് ബാക്ക് സീറ്റൊന്നിന് 2000 രൂപയും സ്ലീപ്പര്‍ ബര്‍ത്ത് ഒന്നിന് 3000 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന കോണ്ട്രാക്റ്റ് ക്യാരേജ് വാഹനങ്ങള്‍ക്ക് ഭീമമായ നികുതിയാണ് ഈടാക്കുക. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത് കേരളത്തിലേക്ക് പ്രവേശിക്കുന്ന ഓര്‍ഡിനറി കോണ്‍ട്രാക്ട് ക്യാരേജുകള്‍ക്ക് ത്രൈമാസം സീറ്റൊന്നിന് 4000 രൂപ ഈടാക്കും. 49 സീറ്റുള്ള ഒരു ബസ്സിന് 1,96,000 രൂപയാണ് ഇതുമൂലം അടയ്ക്കേണ്ടിവരുക. 7 സീറ്റില്‍ കൂടുതല്‍ പുഷ് ബാക്കുള്ള വാഹനത്തിന് സീറ്റൊന്നിന് 600 രൂപ അടക്കണം, 2,94,000 രൂപയാണ്. 49 സീറ്റുള്ള ഒരു ബസിന് മൂന്നുമാസത്തിലൊരിക്കല്‍ ഇതിലൂടെ അടക്കേണ്ടി വരുക. സ്ലീപ്പര്‍ സീറ്റുള്ള ബസ്സിന് ഇത് 3,43,000 രൂപയായി മാറും. നിലവില്‍ കേരളത്തിലെ ഒരു കോണ്‍ട്രാക്ട് ക്യാരേജ് വാഹനത്തിന് തമിഴ്നാട്ടിലും ആന്ധ്രയിലും പ്രവേശിക്കാന്‍ അധിക നികുതിയില്ല. എന്നാല്‍ കര്‍ണാടകയില്‍ 49 സീറ്റ് ബസിന് 32000 രൂപ ഈടാക്കുന്നുണ്ട്. ഇതൊഴിവാക്കാന്‍ കര്‍ണാടകയുമായി ചര്‍ച്ച നടത്തണമെന്ന ആവശ്യം നിലവിലിരിക്കെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് ലക്ഷങ്ങള്‍ നികുതി ഇടാക്കാന്‍ തീരുമാനിച്ചത്. ഇതിലൂടെ കേരളത്തിനകത്തും പുറത്തുമുള്ള വിവാഹപാര്‍ട്ടികളുടെ യാത്രകളുടെയും വിനോദയാത്രകളുടെയും തീര്‍ത്ഥയാത്രകളുടെയും നിരക്ക് കുത്തനെ വര്‍ദ്ധിക്കും. ടൂറിസത്തോടൊപ്പം ശബരിമല, ഗുരുവായൂര്‍ തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്കും തിരിച്ചടിയാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: