തിരുവനന്തപുരം: ബജറ്റ് വന്‍ വിലവര്‍ദ്ധനയ്ക്ക് ഇടയാക്കുന്നതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡനൃ വി.മുരളീധരന് പറഞ്ഞു. ഭക്ഷ്യവസ്തുക്കള്‍, വസ്ത്രം, നിര്‍മ്മാണ സാമഗ്രികള്‍ എന്നിവക്കെല്ലാം വില വര്‍ദ്ധിക്കും. നിര്‍മ്മാണ സാമഗ്രികളുടെ വിലവര്‍ദ്ധിക്കുന്നത് കേരളത്തിലെ നിര്‍മ്മാണമേഖലയെ പ്രതിസന്ധിയിലാക്കും.
തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ഒരു നിര്‍ദ്ദേശവും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നെല്ല്, നാളികേര കൃഷികള്‍ക്കായി കഴിഞ്ഞ തവണത്തെയത്രപോലും തുക നീക്കിവെച്ചിട്ടില്ല. റബ്ബറിനു വിലയിടിവ് നേരിടുന്ന അവസരത്തില്‍ സംഭരണത്തിനുവേണ്ടി ഒരു നടപടിയും സ്വീകരിച്ചില്ല. ടാക്സിയുടേയും ഓട്ടോയുടേയും നികുതി വര്‍ദ്ധിപ്പിച്ചത് പാവപ്പെട്ട ഓട്ടോ,ടാക്സി തൊഴിലാളികളെ പ്രതികൂലമായി ബാധിക്കും.
മൂലധനച്ചിലവിനായി കഴിഞ്ഞവര്‍ഷം 8331 കോടി രൂപ നീക്കിവെച്ചസ്ഥാനത്ത് ഈവര്‍ഷം 6611 കോടി മാത്രമാണ് വകയിരുത്തിയിരിക്കുന്നത്. ഇത് സംസ്ഥാനത്തിെന്റ സാമ്പത്തികശോച്യാവസ്ഥയാണ് കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: