തിരുവനന്തപുരം: വിലക്കയറ്റം രൂക്ഷമാക്കുകയും വികസനപദ്ധതികള്‍ക്ക് തിരിച്ചടി നല്‍കുകയും ചെയ്യുന്ന ബജറ്റില്‍ കെ എം മാണി കാര്ഷികമേഖലയ്ക്കുവേണ്ടിയാണ് ഏറെ സമയമെടുത്തത്. കാര്‍ഷിക മേഖലയ്ക്ക് മുന്‍തൂക്കം കൊടുക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് മന്ത്രിക്ക് അവകാശപ്പെടാം. കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനായി 964 കോടി രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്.
കര്‍ഷക ഇന്‍ഷുറന്‍സ് പദ്ധതിയും കൃഷിക്കാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും ശ്രദ്ധേയമായ ചുവടുവയ്പാണ്. രണ്ട് ഹെക്ടര്‍ വരെയുള്ള കര്ഷകര്ക്കാണ്് സമഗ്ര കൃഷി ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുക. കര്‍ഷകര്‍ക്ക് ഇന്‍കം ഗാരന്റിയും വിലനിര്‍ണയാവകാശവും ഉറപ്പാക്കാനാണിത്. 25 നാണ്യവിളകളെ ഇന്‍ഷ്വറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തി പ്രീമിയത്തിന്റെ 90 ശതമാനം സര്‍ക്കാര്‍ വഹിക്കും.
ഇതിനു പുറമെ രണ്ട് ഹെക്ടര്‍ വരെയുള്ള കര്ഷകര്ക്കാണ്് സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുക. പ്രീമീയം തുകയുടെ 50 ശതമാനം സര്‍ക്കാര്‍ വഹിക്കും. കുടുംബനാഥന് മരിച്ച കര്‍ഷക കുടുംബങ്ങളിലെ 50,000 രൂപ വരെയുള്ള വായ്പകളുടെ പകുതി എഴുതി തള്ളുമെന്നും മില്‍മ മാതൃകയില്‍ കര്‍ഷക സഹകരണ സംഘം തുടങ്ങുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
കാര്‍ഷിക മേഖലയ്ക്ക് പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് മന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയതുതന്നെ.. ആധുനിക കൃഷിരീതി വ്യാപകമാക്കുക വഴി കൃഷിവികസനം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ഹൈടെക് കൃഷി വ്യാപകമാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.ആധുനിക കൃഷിരീതി പഠിപ്പിക്കാന്‍ തുകയും വകയിരുത്തി.ഹൈടെക് കൃഷിക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ അനുവദിക്കും. ഇതൊക്കെയാണെങ്കിലും മൊത്തമെടുത്താല്‍ കര്ഷകന് കണ്ണീരുമാത്രം. നെല്ലും നാളികേരവും വെജറ്റില് അവഗണനയാണ് നേരിടുക.
ചെറുകിട കര്‍ഷകരുടെ മക്കള്‍ക്ക് സ്ക്കോളര്‍ഷിപ്പ് നല്‍കും. പ്രഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യ ലാപ്ടോപ്പ് നല്‍കന്നതിനായി 10 കോടി രൂപ മാറ്റിവെയ്ക്കും.പോളിഹൗസ് ഫാമിംഗിന് 90 ശതമാനം വായ്പ നല്‍കും.
കാസര്‍ഗോഡ് ജില്ലയിലെ അടക്ക കര്‍ഷകരെ സഹായിക്കാന്‍ 10 കോടി രൂപ മാറ്റിവെച്ചു. സംസ്ഥാന ജില്ലാതലങ്ങളില്‍ ഒന്നാമതായെത്തുന്ന കര്‍ഷകര്‍ക്ക് ദേശീയ ആഗോള തലത്തില്‍ ടൂറിനുള്ള സൗകര്യം ഏര്‍പ്പെടുത്തു മെന്നും ബജറ്റില്‍ പ്രഖ്യാപിക്കുന്നു. കേരള ഉല്‍പ്പന്നങ്ങള്‍ ദേശീയ അന്തര്‍ദ്ദേശീയ വിപണി ഉറപ്പു വരുത്തും. കേരള ഉല്‍പ്പന്നങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനായി മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡ് ആരംഭിക്കും. റെയില്‍വെയുമായി ചേര്‍ന്ന് ഇന്ത്യന്‍ നഗരങ്ങളിലും കപ്പല്‍ വകുപ്പുമായി ചേര്‍ന്ന് യുഎഇയലടക്കമുള്ള രാജ്യങ്ങളിലും കേരളത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തും. വിപണനത്തിന് കാര്‍ഷിക സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കും.
അഗ്രിമിഷന് രൂപീകരിക്കുമെന്നും ബജറ്റില്‍ പറയുന്നുണ്ട്. കൃഷി അധിഷ്ഠിത വ്യവസായങ്ങള്‍ പ്രോല്സാപ്പിക്കും. കാര്‍ഷിക മേഖലയിലെ നൂതന ആശയങ്ങള്‍ക്ക് സമ്മാനവും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: