കൊട്ടാരക്കര: മുന്‍മന്ത്രി കെ.ബി ഗണേഷ് കുമാര്‍ വീണ്ടും വിവാഹിതനായി. സ്വകാര്യ ചാനലിന്റെ മിഡില്‍ ഈസ്റ്റ് ബിസിനസ് ഹെഡ് ആയ പാലക്കാട് സ്വദേശി ബിന്ദുമേനോന്‍ ആണ് വധു. ഇന്നലെ ഉച്ചയ്ക്ക് 12.35ന് വാളകത്തെ പിള്ളയുടെ തറവാട് വീടായ കീഴൂട്ട് വച്ചായിരുന്നു വിവാഹം. വളരെ കുറച്ച് പേര് മാത്രം പങ്കെടുത്തതായിരുന്നു വിവാഹകര്‍മ്മങ്ങള്‍. മാധ്യമ പ്രവര്‍ത്തകര്‍ക്കും വിവാഹശേഷം മാത്രമേ അകത്തേക്ക് പ്രവേശനം അനുവദിച്ചുള്ളു.
നടന് ദിലീപ്, സംവിധായകന് ഷാജി കൈലാസ്, എഡിജിപി ശ്രീലേഖ, ഗാന്ധിഭവന് സെക്രട്ടറി സോമരാജന്, ഏഷ്യാനെറ്റ് എംഡി കെ. മാധവന് തുടങ്ങി ചുരുക്കം ചില പ്രമുഖര്‍ ചടങ്ങിനെത്തി. മരുമക്കളായ മോഹന്‍ദാസ്, ബാലകൃഷ്ണന് എന്നിവരും അടുത്ത ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിനുശേഷം വിഭവ സമൃദ്ധമായ സദ്യയും അതിഥികള്‍ക്ക് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: