മിയാമി: മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ചതിന് ലോക പ്രശസ്ത പോപ്പ് താരം ജസ്റ്റിന് ബീബറിനെ പോലീസ് അറസ്റ്റ് ചെയ്തു. തന്റെ ലംബോര്‍ഗിനിയില്‍ ഫ്ലോറിഡയിലെ മിയാമി ബീച്ചിലൂടെയായിരുന്നു ബീബറിന്റെ അമിതവേഗത്തിലുള്ള കാറോട്ടം. മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം 2,500 ഡോളര്‍ പിഴയും ഈടാക്കി.
പരിശോധനയില്‍ മദ്യപിച്ചെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് ബീബറിനെ മിയാമിയിലെ ജയിലിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്ന് വീഡിയോ കോണ്ഫറന്സിംഗം വഴിയാണ് കോടതിയില്‍ ഹാജരാക്കിയത്. ബീബറെ മയാമി ഡേഡ് കൗണ്ടി ജയിലിലാക്കുമെന്നാണ് സൂചന. കനേഡിയന്‍ പൗരനാണ് ബീബര്‍. ഇരുപതുകാരനായ ബീബര്‍ ചുരുങ്ങിയ സമയം കൊണ്ടാണ് ലോകത്തിലെ മികച്ച പോപ് ഗായകരിലൊരാളായത്.
ഇതാദ്യമായല്ല ബീബര്‍ വിവാദങ്ങളിലും കേസുകളിലും ഉള്‍പ്പെടുന്നത്. അയല്‍വാസിയുടെ വീട്ടിലേക്ക് ചീമുട്ടയെറിഞ്ഞെന്ന് ആരോപിച്ച് ബീബറിനെതിരെ ജനുവരി 24ന് കേസെടുത്തിരുന്നു. തുടര്‍ന്ന് ബീബറിന്റെ വീട് റെയഡ് ചെയ്തെങ്കിലും ഒന്നും കണ്ടെത്താനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: