തിരുവനന്തപുരം: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയെ അറിയിച്ചു. ക്ഷേമനിധി, സ്കോളര്‍ഷിപ്പ്, വിദ്യാഭ്യാസ ഗ്രാന്റ്, റേഷന്‍ സബ്സിഡി തുടങ്ങി വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ നിര്ബന്ധമാക്കേണ്ടന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഏതെങ്കിലും ഉത്തരവ് നിലവിലുണ്ടെങ്കില്‍ പരിശോധിക്കും. സേവന മേഖലയില്‍ നിന്നു പിന്മാറാനുള്ള നടപടിയുടെ ഭാഗമായല്ല ആധാര്‍ ഏര്‍പ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു. ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
പരിസ്ഥിതി സൗഹൃദ വ്യവസായം മതിയെന്നാണ് സര്‍ക്കാരിന്റെ പുതിയ നയമെന്ന് മന്ത്രി പറഞ്ഞു. എമര്‍ജിംഗ് കേരളയിലെ പദ്ധതികളുടെ സുഗമമായ നടത്തിപ്പിന് സമയ ബന്ധിതമായി അംഗീകാരം നല്‍കുന്നതിന് ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന് കൗണ്‍സിലിംഗ് പദ്ധതികള്‍ വിശദമായി പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി ലഭ്യമാക്കുന്നതിന് ഇന്‍വസ്റ്റ്മെന്റ് ക്ലിയറന്‍സ് ബോര്‍ഡ് രൂപവത്കരിച്ചിട്ടുണ്ട്. എമര്‍ജിംഗ് കേരളയില്‍ വന്ന 177 പദ്ധതികള്‍ വിവിധ വകുപ്പുകളിലായി നടപ്പാക്കുന്നത് പലഘട്ടങ്ങളിലാണ്. വ്യവസായ വകുപ്പിന് കീഴില്‍വന്ന 44 എണ്ണത്തില്‍ 19 പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. . സ്റ്റാര്‍ട്ട്അപ്പ് വില്ലേജുകളിലെ രജിസ്ട്രേഷന് 100 ല്‍ നിന്നു 600 ആയി. 40 രാജ്യങ്ങളില്‍ നിന്നുള്ള പുതിയ ടെക്നോളജികള്‍ ഇവിടെ അവതരിപ്പിച്ചു. സ്പിന്നിംഗ് മില്ലുകള്‍ക്ക് പ്രത്യേക പാക്കേജ് ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: