ആലപ്പുഴ: ഗ്രാമീണ ആരോഗ്യമേഖലയില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് ഓഫീസര്‍മാരെ നിയമിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പുതിയ കോഴ്സ് ആരംഭിക്കുന്നത് വിവാദമാകുന്നു. നേരത്തെ ബിഎസ്സ്സി നഴ്സിങ് ബിരുദധാരികളെ ഈ തസ്തികയിലേക്ക് നിയമിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഡോക്ടര്‍മാരുടെ ശക്തമായ എതിര്‍പ്പുകളെ തുടര്‍ന്ന് നടപ്പായില്ല. ഈ സാഹചര്യത്തിലാണ് പുതിയ കോഴ്സ് ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്.
പ്ലസ്ടൂ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷത്തെ ബിഎസ്സ്സി കമ്മ്യൂണിറ്റി ഹെല്‍ത്ത് എന്ന കോഴ്സാണ് ഈ വര്‍ഷം മുതല്‍ തുടങ്ങുന്നത്. പൊതുജനാരോഗ്യ സംവിധാനത്തിന്റെ അടിസ്ഥാന ഘടകമായ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, സബ്സെന്ററുകള്‍ എന്നിവയുടെ ചുമതലക്കാരായ കമ്മ്യൂണിറ്റി ഹെല്‍ത്ത് ഓഫീസര്‍മാരായി എംബിബിഎസ് ബിരുദമുള്ളവരെ മാത്രമെ നിയമിക്കാവുവെന്ന് നേരത്തെ വ്യാപകമായി ആവശ്യമുയര്‍ന്നിരുന്നു.
ഇതെത്തുടര്‍ന്നാണ് ബിഎസ്സ്സി നഴ്സിങ് ബിരുദമുള്ളവരെ നിയമിക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് ക്ഷാമമുണ്ടെന്ന കാരണം പറഞ്ഞ് ബിഎസ്സ്സി നഴ്സിങ് ബിരുദത്തേക്കാള്‍ വളരെക്കുറവ് പഠന സിലബസുള്ള കോഴ്സ് ആരംഭിച്ച് അവരെ ഈ തസ്തികയിലേക്ക് നിയമിക്കാനുള്ള നീക്കമാണ് വിവാദത്തിലായിരിക്കുന്നത്.
മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത ജില്ലാ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് പുതിയ കോഴ്സ് ആരംഭിക്കുന്നത്. ഉയര്‍ന്ന പഠന യോഗ്യതകള്‍ ഉള്ളവരെ സാമൂഹ്യാരോഗ്യ ഓഫീസര്‍മാരായി നിയമിക്കണമെന്ന് ആവശ്യമുയരുന്ന സാഹചര്യത്തിലാണ് നിലവാരം കുറഞ്ഞ കോഴ്സ് ആരംഭിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഗ്രാമങ്ങളിലെ പാവപ്പെട്ട ജനങ്ങളെയാണ് സാരമായി ബാധിക്കുകയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: