തിരുവന്തപുരം: നിയമസഭയില്‍ കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച് സ്വന്തം റെക്കോഡ് കെ.എം.മാണി ഇന്ന് തിരുത്തും. 12-ാം തവണ ബജറ്റ് അവതരിപ്പിച്ചുകൊണ്ടാണിത്. ചരിത്രമുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കാന്‍ മാണിയുടെ ഭാര്യ കുട്ടിയമ്മയും ജോസ് കെ.മാണി എം.പി.യടക്കം ആറു മക്കളും പത്തു പേരക്കുട്ടികളും സഭയില്‍ സാക്ഷികളായുണ്ടാവും. അതും ചരിത്രത്തിലാദ്യം.
പതിവുപോലെ രാവിലെ ഏഴിന് ലൂര്‍ദ്പള്ളിയില്‍ പ്രാര്‍ഥനക്ക് ശേഷമാവും മന്ത്രി മാണി സഭയിലേക്ക് എത്തുക. ഒന്‍പതു മണിക്ക് ബജറ്റ് അവതരിപ്പിക്കും. തുടര്‍ന്ന് 11.30 ന് മാധ്യമപ്രവര്‍ത്തകരെ കാണും. 12.30 ന് ഗവ. ഗസ്റ്റ് ഹ്സില് ‘ഗിഫ്റ്റ്’ സംഘടിപ്പിക്കുന്ന പോസ്റ്റ് ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കും.
1975 ഡിസംബറിലാണ് കെ.എം.മാണി ആദ്യമായി മന്ത്രിയായത്. ധനമന്ത്രിയായിരുന്നു അന്ന്. 1976 ല്‍ അച്യുതമേനോന് മന്ത്രിസഭയിലായിരുന്നു ആദ്യബജറ്റ.്ു.ഡി.എഫും എല്‍.ഡി.എഫും മാറി മാറി ഭരിക്കുന്ന കേരളത്തില്‍ ഇരുപക്ഷത്തു നിന്നും ബജറ്റ് അവതരിപ്പിച്ചിട്ടുള്ളയാളാണ് കെ.എം.മാണി. 2 ബജറ്റുകള്‍ എല്‍.ഡി.എഫിനു വേണ്ടി, ബാക്കിയെല്ലാം യു.ഡി.എഫിനു വേണ്ടിയും.
നിയസഭാംഗമെന്ന നിലയില്‍ 48 വര്‍ഷം കെ.എം.മാണി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്നിട്ടുള്ളതും മറ്റാരുമല്ല 81ാം വയസ്സിലും ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ ഓടിനടക്കുകയാണ് കേരളത്തിന്റെ ധനകാര്യ മന്ത്രി. ഇന്ത്യയിലാദ്യമായി കര്‍ഷക തൊഴിലാളി പെന്ഷന് നടപ്പാക്കിയത് കെ.എം.മാണിയാണ് 1980 ല്‍. 60 വയസ് തികയുന്ന കര്‍ഷകതൊഴിലാളികള്‍ക്ക് പ്രതിമാസം 45 രൂപാ നിരക്കില്‍ അന്നനുവദിച്ച പെന്ഷന് ക്രമേണ രാജ്യത്തിന് ആകെ തന്നെ മാതൃകയായി. 1985-86 ല്‍ മിച്ചബജറ്റ് അവതരിപ്പിച്ചും മാണി ശ്രദ്ധേയനായി. അക്കാലത്ത് ഇത് ചര്‍ച്ചാവിഷയവും കുറച്ചൊക്കെ വിവാദവുമായി. തുടര്‍ച്ചയായി കമ്മിബജറ്റുകള്‍ അവതരിപ്പിച്ചുവന്ന കാലഘട്ടത്തിലാണ് മിച്ചബജറ്റിലൂടെ കെ.എം.മാണി ശ്രദ്ധേയനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: