കൊച്ചി: ഹൈക്കോടതിലില് ഇനി നാല് പുതിയ ജഡ്ജിമാര്‍കൂടി. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ ഫുള്‍കോര്‍ട്ട് റഫറന്‍സില്‍ അലക്സാണ്ടര്‍ തോമസ്, ജയശങ്കര്‍ നമ്പ്യാര്‍, അനില്‍ നരേന്ദ്രന്, മുഹമ്മദ് മുസ്താക്ക് എന്നിവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ചെങ്ങന്നൂര്‍ സ്വദേശിയാണ് കുസാറ്റില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തരബിരുദം നേടി.
സര്‍വീസ്, ഭരണഘടന, സിവില്‍ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന ഹൈക്കോടതി അഭിഭാഷകന് ആയിരുന്നു. ജസ്റ്റീസ് ജയശങ്കര്‍ നമ്പ്യാര്‍ എറണാകുളം സ്വദേശിയാണ്, പിതാവ് ഹൈക്കോടതി ജഡ്ജി കെ.എ.നായര്‍ ആയിരുന്നു. ഇംഗ്ലണ്ടില്‍ നിന്ന് എല്‍എല്‍എം നേടി. ഭരണഘടന, തൊഴില്‍, സര്‍വീസ്, മറൈന്‍ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന അഭിഭാഷകന് ആയിരുന്നു. ജസ്റ്റിസ് അനില്‍ നരേന്ദ്രന്, റിട്ട. ജഡ്ജി കെ.കെ.നരേന്ദ്രന്റെ മകനാണ്. തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് എല്‍എല്‍ബി നേടി.
സിവില്‍, ഭരണഘടന, ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്ത അഭിഭാഷകന് ആയിരുന്നു. ജസ്റ്റിസ് മുഹമ്മദ് മുസ്താക്ക് കണ്ണൂര്‍ സ്വദേശിയാണ്, എംജി സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍എം നേടി, അന്താരാഷ്ട്ര നിയമം, സര്‍വീസ്, ഭരണഘടന, സിവില്‍ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന അഭിഭാഷകന് ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: