ലക്നൗ: യുപിഎക്കുറിച്ച് ആരെന്ത് പറഞ്ഞാലും ഉടന്‍ എതിര്‍ത്തുപറയും മുലായംസിംഗ്. മുന്‍ മുഖ്യമന്ത്രി മുലായത്തിന് യുപി എന്നാല്‍ സ്വന്തം തറവാടുപോലെയാണ്. പക്ഷേ, ഇത്തവണ എതിര് പക്ഷത്ത് നരേന്ദ്രമോദിയായിരുന്നു. അതുകൊണ്ടുതന്നെ ഗുസ്തിക്കാരനാണെങ്കിലും രാഷ്ട്രീയ മെയ്വഴക്കമുണ്ടെങ്കിലും മുലായത്തിന് പരിക്കേറ്റു. ഒരുപക്ഷേ ഒരു ഉണങ്ങാ മുറിവായി മാറിയേക്കും മുലായത്തിന് അത്. ഉത്തര്‍പ്രദേശിന് ഏറെ ഗുണവുമാകും. കാരണം യുപിയും ഗുജറാത്തും തമ്മിലുള്ള വികസനത്തിലെ താരതമ്യമാണ് വിഷയം.
ഉത്തര്‍പ്രദേശിനെ ഗുജറാത്തുപോലെ വികസിപ്പിക്കാന്‍ ബിജെപിയെ വിജയിപ്പിക്കാനായിരുന്നു മോദിയുടെ ആഹ്വാനം. ഉത്തര്‍പ്രദേശ് ഭരിക്കുന്നവര്‍ക്കും ഏറെനാള്‍ ഭരിച്ചവര്‍ക്കും സംസ്ഥാനത്തിന്റെ വികസന കാര്യത്തില്‍ താല്‍പ്പര്യമില്ലെന്നായിരുന്നു മോദിയുടെ ആക്ഷേപം. അതൊരു രാഷ്ട്രീയ സത്യമാണെന്ന് എല്ലാപേര്‍ക്കും അറിയാമെങ്കിലും മകന് ഭരിക്കുന്ന സംസ്ഥാനത്തെക്കുറിച്ച്, താന്‍ ഏറെനാള്‍ ഭരിച്ച സംസ്ഥാനത്തെപ്പറ്റി പറയാന്‍ മോദിയാരെന്നായി മുലായം. മുലായം വിമര്‍ശിച്ചു പറഞ്ഞതിങ്ങനെ, ‘മോദിക്ക് യുപിയില്‍ ഗുജറാത്ത് നടപ്പാക്കാന്‍ കഴിഞ്ഞേക്കും, കാരണം അക്രമവും കലാപവും നടത്താന്‍ എളുപ്പമാണ് അതാണല്ലൊ മോദിയുടെ ഗുജറാത്ത് ഭരണനേട്ടം’ ഒരു റാലിയിയെ അഭിസംബോധന ചെയ്യുകയായിരുന്നു മുലായം. തന്റെ മകന് അഖിലേഷ് യാദവിന്റെ സര്‍ക്കാര്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ മുലായം നിരത്തിയതിങ്ങനെ- “യുപിയില്‍ അഖിലേഷ്എന്തെല്ലാം ചെയ്തുവെന്നു നോക്കുക. ഗുജറാത്തില്‍ തൊഴിലില്ലായ്മ വേതനം കൊടുത്തിട്ടുണ്ടോ. കര്‍ഷകരുടെ കടം എഴുതിത്തള്ളിയിട്ടുണ്ടോ. ബിജെപി ഇതൊന്നും ചെയ്യില്ല, പകരം കിംവദന്തികള്‍ പരത്തും,അതാണവരുടെ പണി,” മുലായം പറഞ്ഞു.
എന്നാല്‍ മോദി ഗോരഖ്പൂരില്‍ നടന്ന റാലിയില്‍ മുലായത്തിന് കണക്കിന് തിരിച്ചുകൊടുത്തു. മുലായം തനിക്കൊരു രാഷ്ട്രീയ എതിരാളിയേ അല്ലെന്ന് മോദി വിശദീകരിച്ചു. “മുലായവും അഖിലേഷ് യാദവും എന്നെ ലക്ഷ്യമിട്ടിരിക്കുന്നു. ഇന്ന് മുലായം പറഞ്ഞു യുപിഎ ഗുജറാത്താക്കാന്‍ പറ്റില്ലെന്ന്. അദ്ദേഹം പറഞ്ഞത് വാസ്തവമാണ്. ഗുജറാത്തില്‍ 24 മണിക്കൂര്‍ വൈദ്യുതിയുണ്ട്, യുപിയിലോ? ഗുജറാത്തില്‍ പത്ത് ശതമാനമാണ് കഴിഞ്ഞ പത്ത് വര്‍ഷമായി കാര്‍ഷിക വളര്‍ച്ചാ നിരക്ക്, അല്ലാതെ യുപിയിലെ പോലെ രണ്ട് മൂന്ന് ശതമാനമല്ല. ശരിയാണ്, മുലായത്തിന് യുപിയെ ഗുജറാത്താക്കാന്‍ പറ്റില്ല. ഗുജറാത്ത് യുപിയില്‍നിന്ന് വ്യത്യസ്തമായി കഴിഞ്ഞ പത്ത് വര്‍ഷമായിട്ട് സമാധാനത്തിലാണ്. ഒരു അവസരം ബിജെപിക്ക് നല്‍കൂ, യുപിയിലെ ജനങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ബിജെപി ഒരുക്കമാണ്,” മോദി പറഞ്ഞു. “മറ്റു പലരും 60 വര്‍ഷം യുപി ഭരിച്ചു. എനിക്ക് 60 മാസം തരൂ. ഇതുവരെ നിങ്ങള്‍ ഭരണാധികാരിയെ ആണ് തെരഞ്ഞെടുത്തത്. പകരം ഒരു സേവകനെ തെരഞ്ഞെടുക്കൂ. ഞാന്‍ നിങ്ങളുടെ ജീവിതം തന്നെ മാറ്റാം. നമുക്കൊരു അരക്ഷിതമായ, അവികസിതമായ, തൊഴില്‍രഹിതരുടെ ഇന്ത്യയല്ല വേണ്ടത്,” മോദി പറഞ്ഞു.
ഗുജറാത്തും യുപിയും തമ്മിലുള്ള വികസനത്തിലെ താരതമ്യത്തിന് വഴിതുറക്കുന്നതായി മുലായത്തിന്റെ മോദിയുമായുള്ള വാക്പോര്. കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും ബിഎസ്പിയും മാറി മാറി ഭരിച്ച യുപിഎയുടെ വികസനത്തിലെ പിന്നോക്കാവസ്ഥക്ക് പ്രതിക്കൂട്ടിലാകുന്നത് ആ പാര്‍ട്ടികളും അവരുടെ നേതൃത്വവുമാണ്.
വരാന്‍ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ ബിജെപിക്ക് വിജയം ഉറപ്പാണെന്ന് മോദി പറഞ്ഞു. “ജനങ്ങള്‍ തീരുമാനം എടുത്തു കഴിഞ്ഞു നടക്കുന്ന തെരഞ്ഞെടുപ്പാണിതെന്ന് മോദി പറഞ്ഞു. കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് മാറ്റാന്‍ ജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു. ഒരു കോണ്‍ഗ്രസ് വിമുക്ത ഇന്ത്യയെന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകളാണ് പുറത്തുവരുന്നത്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം അതാണ് വ്യക്തമാക്കുന്നത്,” മോദി വിശദീകരിച്ചു.
പാവങ്ങള്‍ക്കുനേരെ കോണ്‍ഗ്രസ് കാണിക്കുന്ന ആഭിമുഖ്യം തെരഞ്ഞെടുപ്പ് കാലത്ത് വോട്ടിനുവേണ്ടി മാത്രമുള്ളതാണെന്ന് മോദി പറഞ്ഞു. “വര്‍ഷങ്ങളായി കോണ്‍ഗ്രസ് ദലിത് വിഭാഗങ്ങളുടെ കാര്യം പറയുന്നു. വനവാസികള്‍ അവര്‍ക്ക് വോട്ട് ബാങ്കാണ്, അവരെ മനുഷ്യരായിപ്പോലും കോണ്‍ഗ്രസ് കാണുന്നില്ല.
ബിജെപിയാകട്ടെ ഈ പിന്നാക്ക വിഭാഗക്കാരുടെ ഉന്നമനത്തിനായിട്ടാണ് എന്നും പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിന് പ്രഭുത്വമനസ്സാണ്. ഒരു ചായ വില്പ്പനക്കാരന് അവരെ എതിര്‍ക്കുന്നത് സഹിക്കാനാവില്ല അവര്‍ക്ക്, മോദി പരിഹസിച്ചു. റാലിയില്‍ പങ്കെടുത്ത ലക്ഷക്കണക്കിനുപേര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് മോദി പറഞ്ഞു, “ബിജെപി മുന്‍ റാലികളുടേയെല്ലാം റെക്കോഡ് ഭേദിക്കുകയാണ്. യുപിയില്‍ എല്ലാ മേഖലയിലും ഈ ഉണര്‍വ് പ്രകടമാണ്. പാര്‍ട്ടി എല്ലാ ത്തലത്തിലും മുന്നേറുകയാണ്,” മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: