ആലുവ: നിയന്ത്രണം വിട്ട ഓയില്‍ ടാങ്കര്‍ ലോറിയിടിച്ച് ഏഴ് വാഹനങ്ങള്‍ തകര്‍ന്നു. ഒരു കാര്‍ തലകീഴായി മറിഞ്ഞു. ഒരു ബൈക്കിലൂടെ ലോറി കയറിയിറങ്ങി. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്ക്.
ഇന്നലെ വൈകിട്ട് നാല് മണിയോടെ ആലുവ ബൈപ്പാസില്‍ സിഗ്നല്‍ കാത്തുകിടന്ന വാഹനങ്ങളിലാണ് ലോറിയിടിച്ചത്. മൂന്ന് കാര്‍, രണ്ട് ഓട്ടോറിക്ഷ, രണ്ട് ബൈക്ക് എന്നിവയാണ് തകര്‍ന്നത്. ആലുവ മേല്‍പ്പാലം ഇറങ്ങി തൃശൂര്‍ ഭാഗത്തേക്ക് വന്ന ലോറി ആദ്യം നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ചു. ഈ കാര്‍ തലകീഴായി മറിഞ്ഞ് മറ്റൊരു കാറിലിടിച്ചു. ഇതിനിടെ ലോറി ഇടതുവശത്തേക്ക് തിരിഞ്ഞ് സിഗ്നല്‍ കാത്തുനിര്ത്തിയിരുന്ന ബൈക്കിന് മുകളിലൂടെ കയറിയിറങ്ങി. ബൈക്ക് യാത്രികന് ലോറി വരുന്നത് കണ്ട് ബൈക്കില്‍ നിന്ന് ചാടിമാറിയതിനാല്‍ ദുരന്തമൊഴിവായി.
ബ്രേക്ക് നഷ്ടമായതാണ് ലോറി നിയന്ത്രണം വിടാന്‍ കാരണമെന്ന് െ്രെഡവര്‍ പറഞ്ഞെങ്കിലും പൊലീസെത്തി ലോറി മാറ്റിയിട്ടപ്പോള്‍ ബ്രേക്ക് പൂര്‍ണമായും ഉണ്ടെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
അമ്പലമുകളില്‍ നിന്ന് ഓയില്‍ നിറച്ച് തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. ലോറി മറിയാതിരുന്നതും ഇന്ധന ചോര്ച്ചയുണ്ടാവാതിരുന്നതും വന്‍ ദുരന്തം ഒഴിവാക്കി. ബൈക്ക് യാത്രികരായ കുന്നത്തേരി സ്വദേശി ബാലചന്ദ്രന് (40), മാഹിന്‍, കാര്‍ യാത്രികരായ ടോമി, സിനി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആലുവയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: