Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വിമതരെ തൂക്കിലേറ്റിയെന്ന റിപ്പോര്‍ട്ട് വ്യാജമെന്ന് സിറിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2014, 12:59 am IST
in World

ദമാസ്‌കസ്: വിമതരെ ക്രൂരമായി പീഡിപ്പിക്കുകയും തുടര്‍ന്ന് തൂക്കിലേറ്റുകയും ചെയ്‌തെന്ന റിപ്പോര്‍ട്ട് തെറ്റാണെന്ന് സിറിയന്‍ നിയമമന്ത്രാലയം. റിപ്പോര്‍ട്ടില്‍ പറയുന്ന ഫോട്ടോകളും ഉള്ളടക്കങ്ങളും വ്യാജമാണെന്നും മന്ത്രാലയം വ്യക്തമാക്കി. സിറിയന്‍ പ്രസിഡന്റ് അസദ് തടവിലാക്കിയ 11,000 വിമതരെ ക്രൂരമായ മര്‍ദ്ദനത്തിന് ശേഷം തൂക്കിലേറ്റിയതായി കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. വാര്‍ത്തയില്‍ ഒരു തരി പോലും സത്യമില്ലെന്നും തങ്ങള്‍ റിപ്പോര്‍ട്ടിനെ പൂര്‍ണമായി തള്ളിക്കളയുന്നതായും സിറിയന്‍ ന്യൂസ് ഏജന്‍സിയായ സാനയിലൂടെ നിയമ മന്ത്രാലയം പ്രസ്താവന പുറത്തുവിട്ടു.

റിപ്പോര്‍ട്ട് ശരിയല്ലെന്നും ഇത് തികച്ചും രാഷ്‌ട്രീയ പ്രേരിതമാണെന്നുമാണ് മന്ത്രാലയം പ്രതികരിച്ചത്്. വിമതരെ പിന്തുണക്കുന്ന രാജ്യമായ ഖത്തര്‍ നിയോഗിച്ച ബ്രിട്ടീഷ് നിയമസ്ഥാപനമാണ് സിറിയയില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചത്. തടലില്‍ കഴിഞ്ഞ വിമതരെ ശ്വാസം മുട്ടിച്ചും മര്‍ദ്ദിച്ചും പട്ടിണിക്കിട്ടതിനും ശേഷവുമാണ് വധശിക്ഷ നടപ്പിലാക്കിയത്. സിറിയയിലെ കൂറുമാറിയ അസദ് സര്‍ക്കാരിന്റെ പക്ഷത്തായിരുന്ന സൈനിക ഫോട്ടോഗ്രാഫറാണ് തൂക്കിക്കൊന്ന വിമതരുടെ ചിത്രങ്ങള്‍ അന്വേഷണസംഘത്തിന് കൈമാറിയതെന്നാണ് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കുന്നത്. സിറിയന്‍ സൈന്യവും പോലീസും വിമതരെ ക്രൂരമായി പീഡിപ്പിക്കുന്ന 55,000 ഓളം ഡിജിറ്റല്‍ ചിത്രങ്ങളുണ്ട്.

മരണസര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിനും തൂക്കിലേറ്റിയതിന് ഔദ്യോഗികരേഖ നിര്‍മ്മിക്കുന്നതിനുമായാണ് ചിത്രങ്ങള്‍ പകര്‍ത്തിയതെന്നാണ് ഫോട്ടോഗ്രാഫര്‍ വ്യക്തമാക്കിയത്. ഒരു ദിവസം 50 പേരെ വരെ കൊന്നതായും അതും 15 മുതല്‍ 30 മിനിട്ടുകള്‍ക്കുള്ളിലാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2011 ആഗസ്റ്റ് മുതല്‍ സര്‍ക്കാര്‍  നടപ്പിലാക്കിയ വധശിക്ഷയുടെ കണക്കാണ് പുറത്തുവന്നത്. വധശിക്ഷയ്‌ക്ക് വിധേയരാക്കിയവരെല്ലാം യുവാക്കളാണ്. മിക്ക ശരീരങ്ങളും മെലിഞ്ഞിരിക്കുന്നവയും ഇവയില്‍ മര്‍ദ്ദിച്ചതിന്റെയും പൊള്ളലേറ്റതിന്റെയും ഷോക്ക് അടിപ്പിച്ചതിന്റെയും പാടുകളും കാണാം. ചിലരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലും അവയവങ്ങള്‍ ഛേദിക്കപ്പെട്ട നിലയിലുമായിരുന്നെന്ന് അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഫോട്ടോ തെളിവുകള്‍ വ്യാജമായി സോഫ്റ്റ് വെയറിന്റെ സഹായത്തോടെ നിര്‍മ്മിച്ചതാകാമെന്നും രാസായുധാക്രമണം നടന്നപ്പോള്‍ എടുത്ത ചിത്രങ്ങളെ  ഇതിനായി ഉപയോഗപ്പെടുത്തിയെന്നും സിറിയന്‍ നിയമമന്ത്രാലയം വിശദീകരിക്കുന്നു. ഇതില്‍ പല ചിത്രങ്ങളും വിദേശരാജ്യങ്ങളില്‍ നടന്ന ഭീകരവാദി ആക്രമണത്തില്‍ എടുത്തവയാണെന്നും മന്ത്രാലയം വ്യക്തമാക്കി. സ്വിറ്റ്‌സര്‍ലന്റില്‍ വിമതരേയും സര്‍ക്കാരിനേയും ഒരു മേശയുടെ ഇരുവശത്തുമിരുത്തി സമാധാന ചര്‍ച്ചക്കായുള്ള ഒരുക്കങ്ങള്‍ യുഎന്‍ നടത്തുന്നതിനിടയിലാണ് പുതിയ സംഭവവികാസങ്ങള്‍ പുറത്തുവന്നത്. ജനീവയില്‍ നടക്കാന്‍ പോകുന്ന സമാധാന സമ്മേളനത്തിന് ഏതാനം മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഇതിനെ സംബന്ധിക്കുന്ന ലോകരാജ്യങ്ങളുടെ പ്രതികരണങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

റഫാല്‍ എം യുദ്ധവിമാനങ്ങളും പേറി പാകിസ്ഥാനെ ലാക്കാക്കി നീങ്ങുന്ന ഐഎന്‍എസ് വിക്രാന്ത്, അതിനെ ഇടവലം കാക്കുന്ന യുദ്ധക്കപ്പലുകള്‍, ആകാശത്ത് മറ്റ് യുദ്ധവിമാനങ്ങള്‍, കരയില്‍ വ്യോമപ്രതിരോധസംവിധാനങ്ങള്‍..(വലത്ത്) അസിം മുനീര്‍ (ഇടത്ത്)
India

റഫാലിനെ പേടിച്ച് പാകിസ്ഥാന്‍; ഇതിനൊപ്പം ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ വിക്രാന്തും കൂടി ചേര്‍ന്നാല്‍ പിന്നെ ഇന്ത്യയോട് യുദ്ധം ചെയ്തിട്ട് കാര്യമില്ല

Kerala

കെ എം ബഷീര്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ ദൃക്‌സാക്ഷി കൂറുമാറി

Business

ഡിജിറ്റല്‍ അറസ്റ്റ് : മ്യൂള്‍ അക്കൗണ്ടുകള്‍ക്കായി എസ്ഒപി തയ്യാറാക്കാന്‍ റിസര്‍വ് ബാങ്കിനോട് സുപ്രീം കോടതി

World

‘ഇന്ത്യൻ സൈന്യം പി‌ഒ‌കെ പിടിച്ചടക്കും , പ്രതിഷേധക്കാർക്ക് സ്വാതന്ത്ര്യം നൽകും’ : മുന്നറിയിപ്പ് നൽകി പാകിസ്ഥാന്റെ റെഡ് ക്യാപ്

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

പുതിയ വാര്‍ത്തകള്‍

‘കശ്മീരിലെ വികസനം കാണുന്നത് പി‌ഒ‌കെയിൽ തീ ആളിക്കത്തിച്ചു’ , ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പ്രശംസിച്ച് പാകിസ്ഥാൻ വിദഗ്‌ദ്ധൻ

നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

പാക് അധീന കശ്മീരിൽ സ്ഥിതി കൂടുതൽ വഷളാകുന്നു : പള്ളികൾ ആക്രമിച്ച് പാകിസ്ഥാൻ സൈന്യം  ഇമാമിനെ വധിച്ചു; ഇൻ്റർനെറ്റിന് വിലക്ക്

ജൂബിലി മിഷന്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം അവസാനിച്ചു

ക്ഷേത്രങ്ങൾ മുതൽ ജഡ്ജിമാരുടെ വസതികൾ വരെ വഖഫ് സ്വത്തുക്കളാക്കി : മതപരമായ വാദത്തിന്റെ പേരിൽ സ്വത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ പറ്റില്ലെന്ന് ഹൈക്കോടതി

ഫോട്ടോണിക് റഡാറുകള്‍ പ്രകാശ തരംഗം ഉപയോഗിച്ച് ശത്രുവിന്‍റെ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തുന്നു - ചുവന്ന ആരോകളില്‍ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്) ഫോട്ടോണിക് റഡാര്‍ (ഇടത്ത്)

ഇനി ഒരു സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിനും ഇന്ത്യയുടെ കണ്ണുവെട്ടിക്കാനാവില്ല…ചൈനയ്‌ക്കും പാകിസ്ഥാനും ഭീഷണിയായി ഇന്ത്യയുടെ ഫോട്ടോണിക് റഡാര്‍

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.