മുംബൈ: പ്രശസ്ത ബോളിവുഡ് താരം സമീറാ റെഡ്ഡി വിവാഹിതയായി. മുംബൈയില്‍ ബിസിനസുകാരനായ അക്ഷയ് വാര്ദെയാണ് വരന്. പ്രണയവിവാഹമാണ്. രണ്ടര വര്‍ഷമായി പ്രണയത്തിലായിരുന്ന ഇരുവരുടേയും വിവാഹ നിശ്ചയം ഇക്കഴിഞ്ഞ ഡിസംബര്‍ 14 നായിരുന്നു നടന്നത്. ജനുവരി 21ന് രാത്രിയില്‍ മുംബൈയില്‍ വെച്ചായിരുന്നു വിവാഹം . അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വ്യവസായി വിജയ് മല്യയും വിവാഹത്തില്‍ പങ്കെടുത്തു. സമീറയുടെ വരന് അക്ഷയ് വാര്‍ദെ മോട്ടോര്‍ ബൈക്കിലെത്തിയാണ് വിവാഹിതനായതെന്ന പ്രത്യേകത കൂടി വിവാഹത്തിനുണ്ട്. തമിഴ്, മലയാളം, ബംഗാളി, കന്നഡ തുടങ്ങിയ ഭാഷകളിലായി മുപ്പതിലധികം സിനിമകളില്‍ സമീറ റെഡ്ഡി അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിനോടൊപ്പം അഭിനയിച്ച ഒരു നാള് വരും എന്ന മലയാള ചിത്രം സമീറയ്ക്ക് നല്ല ഇമേജാണ് നേടിക്കൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: